മുംബൈ: റിസര്‍വ് ബാങ്ക് കരുതല്‍ ധനത്തിന്‍റെ പങ്ക് കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നതിനെ സംബന്ധിച്ച ബിമല്‍ ജലാന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിക്കും. റിസര്‍വ് ബാങ്കിനാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കരുതല്‍ ധനത്തിന്‍റെ പേരില്‍ കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍ ഗവര്‍ണര്‍ ഊർജിത് പട്ടേലിന്‍റെ രാജി വെച്ചത്.
തുടര്‍ന്ന് പ്രശ്നപരിഹാരത്തിന് 2018 ഡിസംബര്‍ 26ന് ബിമല്‍ ജലാന്‍ കമ്മിറ്റിക്ക് രൂപം നല്‍കുകയായിരുന്നു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് ബിമല്‍ ജലാന്‍. കരുതല്‍ ധനത്തിന്‍റെ പങ്ക് കേന്ദ്രത്തിന് കൈമാറാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശം ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന സൂചന. കേന്ദ്ര സര്‍ക്കാരിന്‍റെ ധനകമ്മി ബജറ്റ് ലക്ഷ്യത്തില്‍ നിലനിര്‍ത്താന്‍ സഹായകരമായ തീരുമാനവും കമ്മിറ്റി സ്വീകരിക്കാന്‍ സാധ്യതയുണ്ട്.