ETV Bharat / business

എടിഎം കണ്ടുപിടിച്ച ജോണ്‍ ഷെപ്പേർഡ് പിറന്ന ഇന്ത്യന്‍ ആശുപത്രിയിൽ എടിഎം 54 വര്‍ഷത്തിനിപ്പുറം - John Adrian Shepherd-Barron

ലണ്ടനിൽ ലോകത്തെ ആദ്യ എടിഎം സ്ഥാപിച്ച് 54 വർഷം പിന്നിടുമ്പോൾ ജോണ്‍ ഷെപ്പേർഡ് ജനിച്ച ആശുപത്രിയിൽ എടിഎം മെഷീൻ സ്ഥാപിച്ചിരിക്കുകയാണ് അധികൃതർ.

ജോണ്‍ ഷെപ്പേർഡ്  atm machine  atm machine inventor  John Adrian Shepherd-Barron  എടിഎം കണ്ടുപിടിച്ച ജോണ്‍ ഷെപ്പേർഡ്
എടിഎം കണ്ടുപിടിച്ച ജോണ്‍ ഷെപ്പേർഡ് ജനിച്ച ഇന്ത്യയിലെ ആശുപത്രിയിൽ എടിഎം സ്ഥാപിച്ചു
author img

By

Published : Aug 11, 2021, 11:24 AM IST

ഷില്ലോങ് : എടിഎം മെഷീൻ കണ്ടുപിടിച്ച ജോണ്‍ അഡ്രിയാൻ ഷേപ്പേർഡ്- ബാരൻ ജനിച്ചത് ഇന്ത്യയിലാണെന്ന് എത്രപേർക്ക് അറിയാം. ബ്രിട്ടീഷുകാരനായ ജോണ്‍ ഷെപ്പേർഡ് 1925ൽ മേഘാലയിലെ ഡോ. എച്ച്. ഗോർഡൻ ആശുപത്രിയിലാണ് പിറന്നത്.

Also Read: രാജീവ് ഗാന്ധിയുടെ പേരിൽ പുരസ്‌കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര

അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ലണ്ടനിൽ എടിഎം സ്ഥാപിച്ച് 54 വർഷങ്ങൾക്കിപ്പുറം ഡോ. എച്ച്. ഡോർഡൻ ആശുപത്രിയിൽ ആദ്യമായി ഒരു എടിഎം സ്ഥാപിച്ചിരിക്കുകയാണ് അധികൃതർ. അടുത്ത വർഷം 100 വർഷം പൂർത്തിയാകുന്ന ആശുപത്രിയിൽ ഓഗസ്റ്റ് ഏഴിനാണ് എസ്ബിഐ എടിഎം സ്ഥാപിച്ചത്.

ജോണ്‍ ഷേപ്പേർഡിന്‍റെ എടിഎം

1965ൽ ആണ് ജോണ്‍ ഷെപ്പേർഡ് 'സെൽഫ് സർവീസ് ക്യാഷ് ഡിസ്പെൻസർ' എന്ന ആശയവുമായി എത്തുന്നത്. ചോക്കലേറ്റ് ഡിസ്പെൻസറിൽ നിന്നായിരുന്നു പ്രചോദനം. തുടർന്ന് 1967 ജൂണ്‍ 27ന് ആണ് ലണ്ടനിലെ ബാർക്ലേസ് ബാങ്കാണ് ആദ്യ എടിഎം സ്ഥാപിക്കുന്നത്.

പ്രശസ്ത ഇംഗ്ലീഷ് ഹാസ്യതാരം റെഗ് വാർണിയാണ് എടിഎം ഉദ്ഘാടനം ചെയ്‌തത്. എന്നാൽ ഇന്ത്യയിൽ ആദ്യമായി എടിഎം സ്ഥാപിക്കുന്നത് 1987ൽ മുംബൈയിൽ എച്ച്എസ്ബിസി ആണ്.

ജനിച്ച രാജ്യത്ത് എടിഎം വന്ന് 13 വർഷത്തിന് ശേഷം 2010ൽ സ്കോട്ട്ലാന്‍ഡില്‍വച്ചാണ് ജോണ്‍ ഷെപ്പേർഡ് മരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.