മുംബൈ : വിദേശ നിരത്തുകളില്‍ സജീവമാകാന്‍ ഒരുങ്ങി ഇന്ത്യന്‍ വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‌ലാൻഡ്. അയല്‍ രാജ്യമായ ബംഗ്ലാദേശിന് വേണ്ടി നിര്‍മിച്ച 200 ട്രക്കുകൾ ഉടന്‍ കൈമാറുമെന്ന് കമ്പനി പ്രസ്‌താവനയിൽ അറിയിച്ചു. 135 ട്രക്കുകൾ ഇതിനകം ബംഗ്ലാദേശിലേക്ക് എത്തിച്ചുവെന്നും അശോക് ലെയ്‌ലാൻഡ് വ്യക്തമാക്കി.
ബംഗ്ലാദേശിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 2 ബില്യൺ യുഎസ് ഡോളറിന്‍റെ ലൈന്‍ ഓഫ് ക്രെഡിറ്റ് ഉപയോഗപ്പെടുത്തിയാണ് ട്രക്കുകള്‍ നിര്‍മിച്ചത്. 3T ട്രക്ക്, ഹൈഡ്രോളിക് ബീം ലിഫ്റ്റർ, സീവറേജ് സക്കർ ഉൾപ്പടെയുള്ള ട്രക്കുകളാണ് ബംഗ്ലാദേശിലേക്ക് കയറ്റി അയക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 135 ട്രക്കുകൾ ബംഗ്ലാദേശിലെ റോഡ്‌സ് ആൻഡ് ഹൈവേ ഡിപ്പാർട്ട്‌മെന്‍റിന് കൈമാറിക്കഴിഞ്ഞു.
-
Ashok Leyland supplies 200 trucks to Govt of Bangladesh under USD 2 Billion Credit line from the Government of India.#AshokLeyland #AapkiJeetHamariJeet #AshokLeylandIndia #AshokLeylandOfficial pic.twitter.com/DsA2nB0ahN
— Ashok Leyland (@ALIndiaOfficial) February 7, 2022 " class="align-text-top noRightClick twitterSection" data="
">Ashok Leyland supplies 200 trucks to Govt of Bangladesh under USD 2 Billion Credit line from the Government of India.#AshokLeyland #AapkiJeetHamariJeet #AshokLeylandIndia #AshokLeylandOfficial pic.twitter.com/DsA2nB0ahN
— Ashok Leyland (@ALIndiaOfficial) February 7, 2022Ashok Leyland supplies 200 trucks to Govt of Bangladesh under USD 2 Billion Credit line from the Government of India.#AshokLeyland #AapkiJeetHamariJeet #AshokLeylandIndia #AshokLeylandOfficial pic.twitter.com/DsA2nB0ahN
— Ashok Leyland (@ALIndiaOfficial) February 7, 2022
Also read: പുതിയ രൂപം പുതിയ ഭാവം; ബെലേനൊയുടെ പുതിയ പുതിപ്പ് ഉടന്‍ വിപണിയില്‍
ട്രക്ക് മൗണ്ടഡ് റെക്കറിന്‍റെ 65 യൂണിറ്റുകള്‍ നിര്‍മിക്കാനും അശോക് ലെയ്‌ലാൻഡിന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രധാന കയറ്റുമതി വിപണികളിലൊന്നാണ് ബംഗ്ലാദേശ്. വിദേശ വിപണികളിൽ, പ്രത്യേകിച്ച് സാര്‍ക്, ജിസിസി, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ മുൻനിര വാണിജ്യ വാഹന ബ്രാൻഡുകളിലൊന്നാണ് അശോക് ലെയ്‌ലാൻഡ്. കയറ്റുമതിക്ക് പുറമേ ബംഗ്ലാദേശിലെ വാഹന നിർമാതാക്കളായ ഐഎഫ്എഡി ഓട്ടോയുമായി ചേർന്ന് ട്രക്കുകൾ, ബസുകൾ, എൽസിവി എന്നിവയും അശോക് ലെയ്‌ലാൻഡ് നിര്‍മിക്കുന്നുണ്ട്.