ETV Bharat / briefs

ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.

വൈ.എസ് ജഗന്‍മോഹന്‍
author img

By

Published : May 30, 2019, 2:36 PM IST

Updated : May 30, 2019, 3:08 PM IST

വിജയവാഡ: ആന്ധ്ര മുഖ്യമന്ത്രിയായി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയവാഡയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു

തുറന്ന ജീപ്പിലാണ് ജഗന്‍ വേദിയിലേക്ക് എത്തിയത്. വാഹനവ്യൂഹം കടന്നുപോയപ്പോൾ ജനം ഹര്‍ഷാരവം മുഴക്കി. ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷമുള്ള സംസ്ഥാനത്തിന്‍റെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗന്‍ മോഹൻ റെഡ്ഡി. ആയിരങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാല് ഭൂരിപക്ഷം നേടി വന്‍ വിജയമാണ് വൈഎസ്ആര്‍സിപി കൈവരിച്ചത്. 175 അംഗ നിയമസഭയില്‍ 151 എംഎല്‍എമാരാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിനുള്ളത്.

Intro:Body:

ആന്ധ്ര മുഖ്യമന്ത്രിയായി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയവാഡയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

തുറന്ന ജീപ്പിലാണ് നിയുക്തമുഖ്യമന്ത്രിയായ ജഗന്‍ വേദിയിലേക്ക് എത്തിയത്. വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ജനം ഹര്‍ഷാരവം മുഴക്കി. ആയിരങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.

ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷമുള്ള  സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാല് ഭൂരിപക്ഷം നേടി വന്‍ വിജയമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് കൈവരിച്ചത്.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. 175 അംഗ നിയമസഭയില്‍ 151 എംഎല്‍എമാരാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിനുള്ളത്.

Conclusion:
Last Updated : May 30, 2019, 3:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.