ETV Bharat / briefs

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ജേതാക്കള്‍ക്ക് 1.6 ദശലക്ഷം യുഎസ്‌ ഡോളര്‍

ഈ മാസം 18ന് ടീം ഇന്ത്യയും ന്യുസിലന്‍ഡും തമ്മില്‍ ലണ്ടനിലെ സതാംപ്‌റ്റണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തിന് തുടക്കമാകുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വാര്‍ത്ത  ഇന്ത്യക്ക് ചാമ്പ്യന്‍ഷിപ്പ് വാര്‍ത്ത  ന്യൂസിലന്‍ഡിന് ചാമ്പ്യന്‍ഷിപ്പ് വാര്‍ത്ത  world test championship news  championship for india news  championship for newzeland news
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്
author img

By

Published : Jun 14, 2021, 9:10 PM IST

ലണ്ടന്‍: ഈ മാസം 18ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 1.6 ദശലക്ഷം യുഎസ്‌ ഡോളര്‍. 11.70 കോടി രൂപയോളം വരും ഈ തുക. ഐസിസി തിങ്കളാഴ്‌ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഈ മാസം 18 സതാംപ്‌റ്റണിലാണ് ഫൈനല്‍ പോരാട്ടം. റണ്ണറപ്പുകള്‍ക്ക് എട്ട് ലക്ഷം യുഎസ്‌ ഡോളറും സമ്മാനമായി ലഭിക്കും. 5.85 കോടി രൂപ വരും ഈ തുക.

ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള സമ്മാന തുക വീതം വെച്ച് നല്‍കും. ചാമ്പ്യന്‍ഷിപ്പ് ട്രോഫി സൂക്ഷിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും അവസരം ലഭിക്കും. ആഗോള തലത്തിലുള്ള ടെസ്റ്റ് ക്രിക്കറ്റിനെ പ്രതിനിധീകരിച്ച് ഇംഗ്ലീഷ് ലക്ഷ്വറി ബ്രാന്‍ഡായ തോമസ് ലിറ്റെയാണ് ട്രോഫി രൂപകല്‍പ്പന ചെയ്‌തത്.

Also read:ഇത് യൂറോ അത്‌ഭുതം, 50 വാര അകലെ നിന്നുള്ള തകർപ്പൻ ഗോളുമായി പാട്രിക് ഷെക്ക്

സ്റ്റംമ്പിന്‍റെ മാതൃകയിലുള്ള ഷാഫ്‌റ്റും പന്തിന്‍റെയും ഭൂലോകത്തിന്‍റെയും മാതൃകയിലുള്ള അഗ്രവും ചേര്‍ന്നതാണ് ട്രോഫി. ക്രിക്കറ്റ് ബോളിനെയും ടെസ്റ്റ് ക്രിക്കറ്റിന്‍റെ ആഗോള സ്വഭാവത്തെയും പ്രതിനിധീകരിക്കുന്നതാണ് ട്രോഫി. രണ്ട് വര്‍ഷത്തോളം നീണ്ട ലീഗ് തല പോരാട്ടങ്ങളിലൂടെയാണ് ഐസിസി ഫൈനലിസ്റ്റുകളെ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.