പാറ്റ്ന: എൻഡിഎയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയുടെ ഭാഗമാവില്ലെന്ന കാര്യത്തിൽ അന്തിമ തീരുമാനവുമായി ജെഡിയു. ബീഹാറിൽ ബിജെപിയുടെ നിർണായക സംഖ്യമായ ജനതാദൾ (യു) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ മന്ത്രിസഭയിൽ ഭാഗമാവില്ലെന്ന് ജെഡിയു ജനറൽ സെക്രട്ടറിയും പാർട്ടി വക്താവുമായ കെസി ത്യാഗി അറിയിച്ചു.
പുതിയ മന്ത്രിസഭയിലേക്ക് ജെഡിയു രണ്ട് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവും ആവശ്യപ്പെട്ടെങ്കിലും ഒരാൾക്ക് മാത്രം അവസരം നൽകിയുള്ളൂ. ഇത് പാർട്ടിക്ക് ഉൾക്കൊള്ളാനാകില്ലെന്നും അതിനാലാണ് മന്ത്രിസഭയിൽ നിന്ന് വിട്ട് നിൽക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ജെഡിയുവിൽ നിന്ന് ഒരാളെ മാത്രമേ കേന്ദ്രമന്ത്രിയാക്കാനാകൂ എന്നത് പ്രതീകാത്മകമായി ഒരാളെ മന്ത്രിയാക്കുന്നത് പോലെയാണെന്നും അങ്ങനെയെങ്കിൽ ഞങ്ങൾക്ക് മന്ത്രിപദം വേണ്ടെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.