ETV Bharat / briefs

പുത്തുമലയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും വിഫലം

author img

By

Published : Aug 22, 2019, 8:52 PM IST

Updated : Aug 22, 2019, 10:23 PM IST

40 പേരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്. ഉരുൾപൊട്ടലിൽ പുത്തുമലയിൽ നിന്ന് കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹം ആണ് ഇതുവരെ കിട്ടിയത്

wayanad

വയനാട്: ഉരുൾപൊട്ടലില്‍ പുത്തുമലയിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും വിഫലം. വയനാട്, മലപ്പുറം ജില്ലകളിലായാണ് ഇന്ന് തിരച്ചിൽ നടന്നത്. വയനാട് ജില്ലയിലെ സൂചിപ്പാറ മേഖലയിൽ നീന്തൽ വിദഗ്ധരുടെ കൂടി സേവനം പ്രയോജനപ്പെടുത്തിയായിരുന്നു തിരച്ചിൽ. വയനാട് ജില്ലയിലെ പരപ്പൻപാറ മുതൽ നിലമ്പൂരിലെ മുണ്ടേരി വരെയാണ് 40 പേരടങ്ങുന്ന സംഘം തിരച്ചിൽ നടത്തിയത്. എൻ ഡി ആർ എഫ്, വനംവകുപ്പ്, പൊലീസ്, അഗ്നിശമനസേന ഉദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തില്‍ ഉൾപ്പെട്ടിരുന്നു.

Intro:വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ നിന്ന് കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും വിഫലം. വയനാട് ,മലപ്പുറം ജില്ലകളിലായാണ് ഇന്ന് തിരച്ചിൽ നടത്തിയത്

Body:വയനാട് ജില്ലയിലെ സൂചിപ്പാറ മേഖലയിൽ നീന്തൽ വിദഗ്ദ്ധരുടെ കൂടി സേവനം പ്രയോജനപ്പെടുത്തിയായിരുന്നു ഇന്നത്തെ തിരച്ചിൽ .40 പേരടങ്ങുന്ന സംഘമാണ് മലപ്പുറം ജില്ലയിൽ തിരച്ചിൽ നടത്തിയത്. വയനാട് ജില്ലയിലെ പരപ്പൻപാറ മുതൽ നിലമ്പൂരിലെ മുണ്ടേരി വരെയാണ് സംഘം തിരച്ചിൽ നടത്തിയത്. എൻ.ഡി ആർ എഫ്, വനംവകുപ്പ് ,പോലീസ് അഗ്നിശമനസേന ഉദ്യോഗസ്ഥർ ,ആദിവാസികൾ ഡോക്ടർമാർ, എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത് .മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് kkസഹദും തിരച്ചിൽ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 25 കിലോമീറ്റർ പുഴയിൽ ആയിരുന്നു സംഘത്തിന്റെ തിരച്ചിൽ . ഉരുൾപൊട്ടലിൽ പുത്തുമലയിൽ നിന്ന് കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹം ആണ് ഇതുവരെ കിട്ടിയത്

Conclusion:
Last Updated : Aug 22, 2019, 10:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.