ETV Bharat / briefs

കുടിവെള്ളത്തിനായി നെട്ടോട്ടമോടി തളങ്കര കടവത്തെ പട്ടികജാതി കോളനി നിവാസികൾ - പട്ടികജാതി കോളനി നിവാസികൾ

കോളനിയിൽ വലിയ വാട്ടർ ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വർഷങ്ങളായി അതും ഉപയോഗപ്പെടുത്താൻ അധികൃതർക്കായിട്ടില്ല.

water
author img

By

Published : May 27, 2019, 6:04 PM IST

Updated : May 27, 2019, 7:25 PM IST

കാസർകോട്: വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കാസർകോട് തളങ്കര കടവത്തെ പട്ടികജാതി കോളനി നിവാസികൾ. വീടുകളിലേക്കുള്ള പൈപ്പ് ലൈൻ വഴിയുള്ള ജലവിതരണം നിലച്ചിട്ട് ആഴ്ചകളായി. നഗരസഭ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ആരും അറിഞ്ഞ ഭാവം കാണിച്ചിട്ടില്ല.

കുടിവെള്ളത്തിനായി നെട്ടോട്ടമോടി തളങ്കര കടവത്തെ പട്ടികജാതി കോളനി നിവാസികൾ

കോളനിയിൽ വലിയ വാട്ടർ ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വർഷങ്ങളായി അതും ഉപയോഗപ്പെടുത്താൻ അധികൃതർക്കായിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പ് വരെ പല സമയങ്ങളിൽ വെള്ളം എത്തിച്ച നഗരസഭാ അധികൃതർ അതിനുശേഷം ഈ വഴി വന്നിട്ടില്ല.

ആകെയുള്ള പൊതു കിണറിലെ വെള്ളം ഭക്ഷണം പാകം ചെയ്യാൻ പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. വെള്ളത്തിന്‍റെ നിറം മാറിയിട്ടുണ്ടെന്ന് മാത്രമല്ല, കോരിയെടുക്കുന്ന വെള്ളത്തിന് എണ്ണമയവുമുണ്ട്. പാത്രങ്ങൾ കഴുകാനോ തുണിയലക്കാനോ പോലും ഈ വെള്ളം ഉപയോഗിക്കാനാവില്ല. കോളനിക്ക് പുറത്തെ വീടുകളെയാണ് ഇവിടുത്തുകാർ കുടിവെള്ളത്തിനായി ഇപ്പോൾ ആശ്രയിക്കുന്നത്.

Intro:വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കാസർകോട് തളങ്കര കടവത്തെ പട്ടികജാതി കോളനി വാസികൾ. വീടുകളിലേക്കുള്ള പൈപ്പ് ലൈൻ വഴിയുള്ള ജലവിതരണം നിലച്ചിട്ട് ആഴ്ചകളായി എങ്കിലും അധികൃതരാരും ഈ ഫോണിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.

Body:ഹോൾഡ് ( കുടിവെള്ള പൈപ്പ് തിരിക്കുന്നതും വെള്ളം വരാത്തത്)

ഇങ്ങനെയാണ് തളങ്കര കടവത്ത് കോപ്പലിലെ പട്ടികജാതി കോളനിയിലെ കുടിവെള്ള പൈപ്പുകൾ. അത്യാവശ്യത്തിനുള്ള വെള്ളം പോലും ഈ പൈപ്പുകളിൽ കൂടി ഇവിടുത്തെ കുടുംബങ്ങൾക്ക് ലഭിച്ചിട്ട് നാളുകളേറെയായി. സഹായത്തിനായി നഗരസഭ അധികൃതരെ അടക്കം ബന്ധപ്പെട്ടെങ്കിലും ആരും അറിഞ്ഞ ഭാവം കാണിക്കുന്നില്ല. കോളനിയിൽ വലിയ വാട്ടർ ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വർഷങ്ങളായി അതും ഉപയോഗപ്പെടുത്താൻ അധികൃതർക്ക് ആയിട്ടില്ല. തിരഞ്ഞെടുപ്പിനു മുൻപ് വരെ പല സമയങ്ങളിൽ വെള്ളം എത്തിച്ച നഗരസഭ അധികൃതർ അതിനുശേഷം ഈ വഴി വന്നിട്ടില്ല.

byte കവിത

കോളനികളിൽ ആകെയുള്ള പൊതു കിണറിലെ വെള്ളം ഭക്ഷണം പാകം ചെയ്യാൻ പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. വെള്ളത്തിൻറെ നിറം മാറിയിട്ടുണ്ട്. കുടങ്ങളിൽ കോരിയെടുക്കുന്ന വെള്ളത്തിന് എണ്ണമയമാണ്. പാത്രങ്ങൾ കഴുകാനോ തുണിയലക്കാനോ ഈ വെള്ളം ഉപയോഗിക്കാനാവില്ല. കോളനിക്ക് പുറത്തെ വീടുകളെയാണ് ഇവിടുത്തുകാർ കുടിവെള്ളത്തിനായി ഇപ്പോൾ ആശ്രയിക്കുന്നത്.

Conclusion:ഇടിവി ഭാരത് കാസർഗോഡ്
Last Updated : May 27, 2019, 7:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.