വാഷിംഗ്ടൺ ഡിസി: വന്ദേ ഭാരത് മിഷന്റെ പ്രത്യേക വിമാനം വാഷിംഗ്ടൺ ഡിസിയിൽ നിന്ന് 195 ഇന്ത്യക്കാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ടു. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതുവരെ വന്ദേ ഭാരത് മിഷനിലൂടെ 3,64,209 പേർ തിരിച്ചെത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മിഷന്‍റെ ആദ്യ മൂന്ന് ഘട്ടങ്ങളിലായി 875 അന്താരാഷ്ട്ര വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. അഞ്ചു ഭൂഖണ്ഡങ്ങളിലായി 50ലധികം രാജ്യങ്ങളിൽ നിന്ന് കുടുങ്ങിക്കിടന്ന ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാനായി. വന്ദേ ഭാരത് മിഷൻ ഇപ്പോൾ മൂന്നാം ഘട്ടത്തിലാണ്.
അമേരിക്കയില്‍ നിന്നുള്ള ഇന്ത്യന്‍ വിമാനം തിരിച്ചു
വന്ദേ ഭാരത് മിഷനിലൂടെ ഇതുവരെ 3,64,209 പേർ തിരിച്ചെത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു