ലണ്ടന്‍: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ഇംഗ്ലീഷ് താരം ജാമി മറെ. ഏഴ് തവണ ഡെബിള്‍സ് ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയ താരമാണ് ജാമി. ഓഗസ്റ്റ് 31 മുതല്‍ ആരംഭിക്കുന്ന യുഎസ് ഓപ്പണില്‍ നിന്നും കൊവിഡ് 19 ഭീതി കാരണമാണ് ജാമി വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. അമേരിക്കയില്‍ കൊവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ച് വരുകയാണ്. അതേസമയം യുഎസ് ഓപ്പണിന്‍റെ ഭാഗമാകുമെന്ന് സഹോദരനും മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരവുമായ ആന്‍ഡി മറെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച്, റാഫേല്‍ നദാല്‍ തുടങ്ങിയവര്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന കാര്യത്തിലും ഉറപ്പില്ല.
യുഎസ് ഓപ്പണ്‍; പങ്കെടുക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ജാമി മറെ - യുഎസ് ഓപ്പണ്‍ വാര്‍ത്ത
അമേരിക്കയില്‍ വര്‍ദ്ധിച്ച് വരുന്ന കൊവിഡ് 19 കേസുകള്‍ കണക്കിലെടുത്താണ് ഏഴ് തവണ ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയ ഇംഗ്ലീഷ് താരം ജാമി മറെയുടെ പ്രതികരണം.