പരസ്പരം ഇറക്കുമതി താരിഫുകള്‍ വര്‍ധിപ്പിച്ചതിനിടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. ചൈനീസ് വൈസ് പ്രീമിയല്‍ ലിയു ഹി അമേരിക്കന്‍ അമേരിക്കൻ വ്യാപാര പ്രതിനിധി റോബർട്ട് ലൈഥേറ്റർ, ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യൂണിൻ എന്നിവരാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത്.
2018ല്‍ അമേരിക്ക ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധത്തിന് തുടക്കമായത്. സോളാര്‍ ഷെല്ലുകള്‍ക്ക് 30 ശതമാനം, വാഷിംഗ് മെഷിനുകള്‍ക്ക് 20 ശതമാനം, സ്റ്റീലിന് 25 ശതമാനം, അലുമിനിയത്തിന് 10 ശതമാനം എന്നിങ്ങനെ ആയിരുന്നു തീരുവ വര്‍ധിപ്പിച്ചിരുന്നത്.
തുടര്‍ന്ന് ചൈന വ്യാപാര മിച്ചം കുറക്കുക, അമേരിക്കൻ കമ്പനികളുടെ ചൈനീസ് കമ്പോളങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുക, അമേരിക്കയുടെ സാങ്കേതിക വിദ്യയും ഭൗതിക സ്വത്തും തന്ത്രപരമായി സ്വായത്തമാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, ഹൈടെക് വ്യവസായങ്ങളുടെ സബ്‌സിഡികൾ ചൈന കുറയ്ക്കുക, അമേരിക്കയിലേക്കുള്ള കയറ്റുമതി കൂട്ടാൻ വേണ്ടി യുവാന്‍റെ മൂല്യം കുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ട്രംപ് മുന്നോട് വെച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ നിലപാടിനോട് തണുപ്പന്‍ സമീപനമാണ് ചൈന സ്വീകരിച്ചത്. ഇതേ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധം ശക്തമായത്.