ETV Bharat / briefs

അമൃത്കാല്‍ കാലത്തെ ബജറ്റില്‍ ഇന്ത്യ തിളങ്ങുന്ന നക്ഷത്രം, ഏഴ് ലക്ഷ്യങ്ങൾ; ആദായ നികുതി ഇളവ് ആശ്വാസമാകും - Union budget 2023 an overview

നിക്ഷേപത്തിന് ഏറെ പ്രാധാന്യം നല്‍കികൊണ്ടുള്ള ബജറ്റാവും ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ബജറ്റ് നിക്ഷേപ സൗഹൃദമായോ?. കേന്ദ്ര ബജറ്റ് ഒരവലോകനം:

Investment Friendly announcements in Union Budget  Investment Friendly announcements  Budget 2023 Live  Union Budget 2023  budget session 2023  parliament budget session 2023  nirmala sitharaman budget  union budget of india  new income tax regime  budget 2023 income tax  കേന്ദ്ര ബജറ്റ് 2023  കേന്ദ്ര ബജറ്റ് ലൈവ്  കേന്ദ്ര ബജറ്റില്‍ പ്രധാന പ്രഖ്യാപനങ്ങള്‍  പുതിയ കേന്ദ്ര ബജറ്റില്‍ എന്ത്  കേന്ദ്ര ബജറ്റിലെ പുതുമകള്‍  നിര്‍മല സീതാരാമന്‍  കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് അവതരണം  കേന്ദ്ര ബജറ്റില്‍ പാവങ്ങള്‍ക്ക് എന്ത്  കേന്ദ്ര ബജറ്റിലെ നികുതി നിരക്കുകൾ  ബജറ്റില്‍ നികുതി നിരക്കുകള്‍ എന്തെല്ലാം  ബജറ്റില്‍ വിലകൂടുന്നവ  ബജറ്റില്‍ വില കുറയുന്നവ  കേന്ദ്ര ബജറ്റില്‍ വിലക്കുറവ് ഏതിനെല്ലാം  ബജറ്റില്‍ നിക്ഷേപസൗഹൃദം  നിക്ഷേപസൗഹൃദത്തിന് ബജറ്റില്‍ എന്ത്  ബജറ്റിലൂടെ രാജ്യം നിക്ഷേപസൗഹൃദമാകുമോ  Union budget 2023 an overview  Budget an overview
അമൃത്കാല്‍ കാലത്തെ ബജറ്റില്‍ ഇന്ത്യ തിളങ്ങുന്ന നക്ഷത്രം
author img

By

Published : Feb 1, 2023, 2:29 PM IST

ന്യൂഡല്‍ഹി: നരേന്ദ്രമോദി സർക്കാരിന്‍റെ ക്ഷേമപദ്ധതികൾ എണ്ണിപ്പറഞ്ഞും മധ്യവർഗത്തിന് ആശ്വാസമായി ആദായ നികുതി ഇളവ് പ്രഖ്യാപിച്ചും 2023-24 വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റില്‍ ഏഴ് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല എന്നതാണ് സുപ്രധാന പ്രഖ്യാപനം. ആദായ നികുതി സ്ലാബുകളില്‍ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചു. ഇളവ് പുതിയ സ്ലാബുകൾ തിരഞ്ഞെടുക്കുന്നവർക്ക് മാത്രം. പഴയ സ്ലാബിലെ നികുതി നിരക്കില്‍ മാറ്റമില്ല എന്നതും സ്ത്രീകൾക്കും പെൺകുട്ടികൾക്കും രണ്ട് വർഷ കാലാവധിയില്‍ പ്രഖ്യാപിച്ച പുതിയ നിക്ഷേപ പദ്ധതിയും ഈ ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനമാണ്. ബജറ്റ് പ്രഖ്യാപനം വന്നതോടെ ഇന്ത്യൻ ഓഹരിവിപണികളില്‍ മുന്നേറ്റമുണ്ടായി.

'ഇന്ത്യ തിളങ്ങുന്ന നക്ഷത്രം': ലോകം ഇന്ത്യൻ സാമ്പത്തിക രംഗത്തിന്‍റെ ശക്തി അറിയുന്നുവെന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലാണെന്നും നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിന്‍റെ ആമുഖത്തില്‍ വ്യക്തമാക്കി. അമൃത്‌കാല്‍ കാലത്തെ ബജറ്റ് സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികം ലക്ഷ്യമിട്ടുള്ളതാണെന്നും നിർമല സീതാരാമൻ പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ സൗജന്യ ഭക്ഷണ പദ്ധതിയായ പിഎം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്നും രണ്ട് ലക്ഷം കോടി രൂപ പദ്ധതിക്കായി ചെലവാകുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

ബജറ്റില്‍ മൂന്ന് ഘടകങ്ങൾക്ക് ഊന്നല്‍: 1. പൗരൻമാർക്ക് അവസരങ്ങൾ വർധിപ്പിക്കല്‍ (പ്രത്യേകിച്ചും യുവാക്കൾക്ക്). 2. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കല്‍. 3. സാമ്പത്തിക വളർച്ചയും തൊഴിലും വർധിപ്പിക്കല്‍.

ബജറ്റില്‍ ഏഴ് ലക്ഷ്യങ്ങൾ: സുസ്ഥിര വികസനം, കർഷക ക്ഷേമം, യുവജനക്ഷേമം, സാമ്പത്തിക സ്ഥിരത, ലക്ഷ്യം നേടല്‍, അടിസ്ഥാന സൗകര്യ വികസനം, സാധ്യതകളുടെ ഉപയോഗം ഉറപ്പാക്കല്‍.

വില കൂടുകയും കുറയുകയും: സിഗരറ്റ്, സ്വർണം, വെള്ളി, വസ്ത്രം എന്നിവയുടെ വില കൂടുമ്പോൾ ടെലിവിഷൻ, മൊബൈല്‍ ഫോൺ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ വില കുറയും. ഇറക്കുമതി ചെയ്യുന്ന റബറിന്‍റെ തീരുവ വർധിപ്പിച്ചത് കേരളത്തിലെ കർഷകർക്ക് ആശ്വാസമാകുന്ന പ്രഖ്യാപനമാണ്.

സുപ്രധാന പ്രഖ്യാപനങ്ങൾ: വിദ്യാർഥികൾക്ക് ഡിജിറ്റല്‍ ലൈബ്രറി, 157 പുതിയ നഴ്‌സിങ് കോളജുകൾ, പുതിയ 50 വിമാനത്താവളങ്ങളും ഹെലി പോർട്ടുകളും, റെയില്‍വേയ്‌ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ നീക്കിയിരുപ്പായ 2.20 ലക്ഷം കോടി, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കും, ഏകലവ്യ മോഡല്‍ സ്‌കൂളുകളില്‍ കൂടുതല്‍ അധ്യാപകർ, പാരമ്പര്യ കരകൗശല തൊഴിലാളികൾക്ക് പിഎം വിശ്വകർമ കൗശല്‍ സമ്മാൻ, സംസ്ഥാനങ്ങൾക്ക് ഒരുവർഷം കൂടി പലിശ രഹിത വായ്‌പ എന്നിവ പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു.

നഗരങ്ങളില്‍ അഴുക്കുചാല്‍ വൃത്തിയാക്കാൻ യന്ത്ര സംവിധാനം, പാൻകാർഡ് ഔദ്യോഗിക രേഖ, മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപ പരിധി 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി, മൂന്ന് വർഷത്തില്‍ രാജ്യത്തെ 47 ലക്ഷം യുവതി യുവാക്കൾക്ക് സ്റ്റൈപ്പന്‍റ്, ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസിനായി മൂന്ന് സെന്‍റർ ഓഫ് എക്‌സലൻസ് സ്ഥാപനങ്ങൾ, കാർഷിക മേഖലയുടെ വികസനത്തിനായി പൊതു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, 2200 കോടി രൂപയുടെ ഹോർട്ടികൾച്ചറല്‍ പാക്കേജ്, കാർഷിക സ്റ്റാർട്ട്അപ്പ് ഫണ്ട്, ചെറുധാന്യ വിളകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി, രണ്ട് കോടി വിറ്റുവരവുള്ള ചെറുകിട വ്യവസായങ്ങൾക്ക് നികുതി ഇളവ്, മത്സ്യമേഖലയ്ക്ക് 6000 കോടി എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.