മുംബൈ: ജുന്നാർ വനത്തിൽ സിംഹവാലൻ കുരങ്ങിനെ വേട്ടയാടിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പൂനെ വനം വകുപ്പ് അറിയിച്ചു. ഏനാഥ് അസവാലെ (29), ഗണപത് ഹിലാമിനെ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും ജുന്നാർ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടു. ഭക്ഷണത്തിനായാണ് മൃഗത്തെ വേട്ടയാടിയത്. 1972 ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ട് പ്രകാരം മൂന്ന് വർഷം തടവും 25,000 രൂപ പിഴയും ചുമത്തി. മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.