ETV Bharat / briefs

തൃശ്ശൂരിൽ മൂന്ന് കോടിയുടെ ലഹരി മരുന്ന് വേട്ട - Excise'

ടെലഗ്രാം ആപ്പ് വഴിയായിരുന്നു പ്രതികൾ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്

ലഹരി മരുന്ന്
author img

By

Published : May 24, 2019, 8:03 PM IST

Updated : May 24, 2019, 9:04 PM IST

തൃശ്ശൂർ: വിപണിയിൽ മൂന്നു കോടി രൂപ വിലമതിപ്പുള്ള ലഹരി മരുന്നുമായി രണ്ടു പേർ അറസ്റ്റിൽ. തൃശ്ശൂര്‍ കിഴക്കേകോട്ട സ്വദേശി മാജിക് മിഥിൻ എന്ന മിഥിൻ (25) കണ്ണൂർ ഒളയാർ സ്വദേശി ചിഞ്ചു മാത്യു(26) എന്നിവരാണ് അറസ്റ്റിലായത്.

തൃശ്ശൂരിൽ മൂന്ന് കോടിയുടെ ലഹരി മരുന്ന് വേട്ടതൃശ്ശൂരിൽ മൂന്ന് കോടിയുടെ ലഹരി മരുന്ന് വേട്ട

ഹാഷിഷ് ഓയിൽ, എംഡിഎംഎ, ആംഫിറ്റമിൻ തുടങ്ങിയ ലഹരി മരുന്നുകൾ പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെയാണ് വിറ്റഴിച്ചിരുന്നത്. മൊബൈൽ ആപ്ലിക്കേഷനായ ടെലഗ്രാം വഴിയായിരുന്നു പ്രതികൾ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. മിഥിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂരിലേക്ക് ട്രെയിൻ മാർഗവും ലഹരിമരുന്ന് എത്തുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു.

തുടരന്വേഷണത്തിൽ കൊച്ചി താവളമാക്കി പ്രവർത്തിക്കുന്ന മറ്റൊരു ഏജന്റായ ചിഞ്ചു മാത്യുവിനെയും എക്സൈസ് പിടികൂടി. 8.7ഗ്രാം വീതമുള്ള 226 പ്ലാസ്റ്റിക് ഡപ്പി ഹാഷിഷ് ഓയിലുമായാണ് ചിഞ്ചു മാത്യുവിനെ എക്സൈസ് പിടികൂടിയത്. അക്കൗണ്ടിൽ പണം നിക്ഷേപിച്ചവർക്കു മയക്കുമരുന്ന് വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. ആന്ധ്രാപ്രേദേശിൽ നിന്നും കൊറിയർ മാർഗം ആണ് ഹാഷിഷ് ഓയിൽ എത്തിച്ചിരുന്നതെന്നു പ്രതി എക്സൈസിനോട് സമ്മതിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ എം ഫ് സുരേഷിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബാലസുബ്രഹ്മണ്യൻ, പ്രിവന്റീവ് ഓഫീസർ മാരായ ശിവശങ്കരൻ, വിപിൻ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ കൃഷ്ണപ്രസാദ്‌, ടി. ആർ സുനിൽ, മനോജ്‌ കുമാർ, ജെയ്സൺ, ദേവദാസ്, ബിജു, രാജു, സനീഷ്, ഷനുജ്, സുധീർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Intro:തൃശ്ശൂർ നഗരത്തിൽ 3 കോടി യുടെ  മയക്കു മരുന്ന് വേട്ട രണ്ടു പേർ അറസ്റ്റിൽ.ഹാഷിഷ് ഓയിൽ, എംഡിഎംഎ, ആംഫിറ്റമിൻ തുടങ്ങിയ മയക്കുമരുന്നുകൾ പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെയാണ് വിറ്റഴിച്ചിരുന്നത്.

Body:തൃശൂർ ജില്ലയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന രണ്ടു പേരെയാണ് തൃശൂർ എക്‌സൈസ് റേഞ്ച് പാർട്ടി പിടികൂടിയത്.തൃശൂർ  കിഴക്കേകോട്ട സ്വദേശി  മാജിക് മിഥിൻ  എന്ന മിഥിൻ (25),കണ്ണൂർ ഒളയാർ സ്വദേശി ജിഞ്ചു മാത്യു (26) എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും 2.250കിലോ ഹാഷിഷ് ഓയിൽ ,1.50ഗ്രാം എംഡിഎംഎ,2.60ഗ്രാം അംഫെറ്റമിൻ എന്നിവയാണ് പിടികൂടിയത്.ഇവക്ക് വിപണിയിൽ മൂന്നുകോടി രൂപ വിലമതിപ്പുണ്ട്.മൊബൈൽ ആപ്ലിക്കേഷനായ ടെലഗ്രാം വഴിയായിരുന്നു പ്രതികൾ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. എക്‌സൈസ് ഇൻസ്‌പെക്ടർ എം ഫ് സുരേഷിന്റെ നേതൃത്വത്തിൽ ഉള്ള റേഞ്ച് പാർട്ടി പിടികൂടിയത്. 

Byte എം ഫ് സുരേഷ് (തൃശ്ശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ)

Conclusion:മിഥിനെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നും മയക്കുമരുന്ന് തൃശ്ശൂരിൽ ട്രെയിൻ മാർഗം വരുമെന്നും ലഭിച്ച വിവരത്തിന്റെ അടി സ്ഥാനത്തിൽ നടത്തിയ അന്വേക്ഷണത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ നു പുറകിൽ നിന്നും 8.7ഗ്രാം വീതമുള്ള 226 പ്ലാസ്റ്റിക് ഡപ്പി ഹാഷിഷ് ഓയിലുമായ്  ചിഞ്ചു മാത്യുവിനെ എക്സൈസ് പിടികൂടുകയായിരുന്നു.കൊച്ചി താവളമാക്കിക്കൊണ്ട്  തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട്‌  ജില്ലകളിൽ ആഴ്ചയിൽ ഒരു ദിവസം എത്തുകയും അക്കൗണ്ടിൽ പണം നിക്ഷേപിച്ചവർക്കു മയക്കുമരുന്ന് വിതരണം ചെയ്യുകയായിരുന്നു ഇയാളുടെ രീതി. ആന്ധ്രാപ്രേദേശിൽ നിന്നും കൊറിയർ മാർഗം ആണ് ഹാഷിഷ്  ഓയിൽ എത്തിച്ചിരുന്നതെന്നു പ്രതി എക്സൈസിനോട് സമ്മതിച്ചു.

തൃശ്ശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം ഫ് സുരേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബാലസുബ്രഹ്മണ്യൻ, പ്രിവന്റീവ് ഓഫീസർ മാരായ ശിവശങ്കരൻ, വിപിൻ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ കൃഷ്ണപ്രസാദ്‌,ടി. ആർ സുനിൽ, മനോജ്‌ കുമാർ, ജെയ്സൺ, ദേവദാസ്, ബിജു, രാജു, സനീഷ്, ഷനുജ്,  സുധീർ എന്നിവരാണ് പ്രതികളെ പിടികൂടിയത്

ഇ ടിവി ഭാരത്
തൃശ്ശൂർ
Last Updated : May 24, 2019, 9:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.