ETV Bharat / briefs

കനത്ത മഴക്ക് സാധ്യത; മലപ്പുറത്ത് മരം വീണ് മൂന്ന് മരണം - മഴ

ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; മലപ്പുറത്ത് മരം വീണ് മൂന്ന് പേര്‍ മരിച്ചു

മഴയിൽ മരം കടപുഴകി വീണ് മൂന്ന് പേർ മരിച്ചു
author img

By

Published : Apr 25, 2019, 8:30 PM IST

Updated : Apr 25, 2019, 11:29 PM IST

തിരുവനന്തപുരം: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം. ശ്രീലങ്കക്കും കന്യാകുമാരിക്കും സമീപം ന്യൂനമര്‍ദ്ദം രൂപമെടുത്തു. ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട രണ്ട് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് അതിശക്തമായ മഴത്ത് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
അതിനിടെ മലപ്പുറം നിലമ്പൂരിന് സമീപം പൂളക്കപ്പാറ ആദിവാസി കോളനിയിൽ കനത്ത മഴയത്ത് മരം വീണ് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പൂളക്കപ്പാറ പാട്ടക്കരിമ്പ്‌ കോളനിയിലെ ശങ്കരൻ, ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്. പടുക്ക ഫോറസ്റ്റ് ഡിവിഷനിലുള്ള ആദിവാസി കോളനിയില്‍ മലദൈവങ്ങളെ ആരാധിക്കുന്ന ഉത്സവത്തിനിടെയാണ് അപകടം. സമീപ കോളനിയിലുള്ള ആദിവാസികളും ഉത്സവത്തിന് എത്തിയിരുന്നു. പരിക്കേറ്റവരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരള തീരത്ത് കടല്‍ക്ഷോഭം രൂക്ഷമാണിപ്പോള്‍. തിരുവനന്തപുരം ജില്ലയിലെ വലിയതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ കടല്‍ തീരത്തേക്ക് കയറി. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
കോഴിക്കോട് ജില്ലയിലെ മലോയര മേഖലയിലും കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടമുണ്ടായി. മുക്കം പൂളപ്പൊയിലില്‍ വീടുകള്‍ക്ക് മുകളിലേക്ക് മരം വീണതിനെ തുടര്‍ന്ന് പ്രദേശത്തെ ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കനത്ത കാറ്റിനെ തുടര്‍ന്ന് ഓമശ്ശേരിയില്‍ വ്യാപക കൃഷിനാശമുണ്ടായി.

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; മലപ്പുറത്ത് മരം വീണ് മൂന്ന് മരണം

Intro:Body:

[4/25, 7:23 PM] Kripalal- Malapuram: മലപ്പുറം നിലമ്പൂരിന് സമീപം പൂളക്കപ്പാറ ആദിവാസി കോളനിയിൽ കനത്ത മഴയത്ത് മരം വീണു

നിരവധി പേർക്ക് പരുക്കേറ്റു

 കോളനിയിൽ ഉത്സവത്തിനിടെയാണ് അപകടം

[4/25, 7:47 PM] Kripalal- Malapuram: പൂളക്കപ്പാറ പാട്ടക്കരിമ്പ്‌ കോളനിയിലെ ശങ്കരൻ,  ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്

[4/25, 7:48 PM] Kripalal- Malapuram: മൂന്നുപേർ മരിച്ചു

Conclusion:
Last Updated : Apr 25, 2019, 11:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.