ETV Bharat / briefs

സിറോ മലബാർ സഭ വ്യാജ രേഖ കേസ്; മജിസ്ട്രേറ്റിന് മൊഴി സമർപ്പിച്ചു - സീറോ മലബാർ സഭ

വൈദികർക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് പൊലീസ് വാഗ്ദാനം ചെയ്തതായും മൊഴി

മൊഴി
author img

By

Published : May 25, 2019, 5:24 PM IST

കൊച്ചി: സിറോ മലബാർ സഭ വ്യാജ രേഖ കേസിലെ പ്രതി ആദിത്യൻ കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി സമർപ്പിച്ചു. ആദിത്യൻ പൊലീസ് കസ്റ്റഡിയിൽ നേരിട്ടത് ക്രൂര പീഡനം. വൈദികരുടെ പേര് പറയാൻ തന്നെ പൊലീസ് മർദ്ദിച്ചുവെന്ന് ആദിത്യൻ മൊഴി നൽകി. വൈദികർക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് പൊലീസ് വാഗ്ദാനം ചെയ്തതായും മൊഴി.

ആലുവ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം പൊലീസുകാർ ഒഴിഞ്ഞ മുറിയിലടച്ച് തന്നെ അതിക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് പറയുന്നതെന്തും സമ്മതിക്കാമെന്ന മാനസികാവസ്ഥയിൽ എത്തുകയായിരുന്നെന്നും ആദിത്യൻ മൊഴിയിൽ രേഖപ്പെടുത്തി.

കർദിനാളിനെതിരായ രേഖകൾ തനിക്ക് ലഭിച്ചതാണന്നും, പൊലീസ് ക്രൂരമായി പീഡിപ്പിച്ചാണ് രേഖകൾ താൻ നിർമ്മിച്ചതാണന്ന മൊഴി നൽകിച്ചതെന്നും കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ആദിത്യൻ വ്യക്തമാക്കി. 31 പേജുള്ള മൊഴിയിലുടനീളം ആലുവ ഡിവൈഎസ്പി നടത്തിയത് ക്രൂര പീഡനമാണ് ആദിത്യൻ വ്യക്തമാക്കി.

Intro:Body:

[5/25, 4:00 PM] parvees kochi: കർദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസിൽ പ്രതിയായ ആദിത്യൻ മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ പകർപ്പ് Etv Bharat ന് ലഭിച്ചു.

പോലീസ് കസ്റ്റഡിയിൽ നേരിട്ടത് ക്രൂര പീഡനം. വൈദികരുടെ പേര് പറയാൻ വേണ്ടിയാണ് തന്നെ മർദിച്ചത്. മർദ്ദനം സഹിക്കാൻ കഴിയാതെയാണ് വൈദികരുടെ പേര് പറഞ്ഞത്. വൈദികർക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്നും പോലീസ് വാഗ്ദാനം ചെയ്തു.ആലുവ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് തന്നെ മർദിച്ചതെന്നും മൊഴിയിൽ പറയുന്നു. മനസ്സികമായും ശാരീരികമായും പോലീസ് കസ്റ്റഡിയിൽ നേരിട്ട ക്രൂരത വ്യക്തമാക്കുന്നതാണ് ആദിത്യൻ മജിസ്ട്രേറ്റിന് നൽകിയ മൊഴി

[5/25, 4:11 PM] parvees kochi: ഡി.വൈ.എസ്.പി.കാലിൽ പലതവണ വടി ഉപയോഗിച്ച് തല്ലി.ഒരു വടി മുറിഞ്ഞ് പോയി. ഉച്ചത്തിൽ കരഞ്ഞങ്കിലും വാതിലടച്ചതിനാൽ ആരും കേട്ടില്ല.

[5/25, 4:21 PM] parvees kochi: രണ്ട് കാലുകൾ അകറ്റി നിർത്തി സ്വകാര്യ ഭാഗത്ത് ചവിട്ടാനായി, തെട്ടു തൊട്ടില്ല എന്ന നിലയിൽ കാൽമുട്ട് ഉയർത്തിയപ്പോൾ ആകെ ഭയന്നു പോയി. എന്ത് വേണമെങ്കിലും പറയാം എന്ന് സമ്മതിച്ചു.

ഇപ്പോൾ നീ വഴിക്ക് വന്നല്ലോയെന്ന് ഡിവൈഎസ്പി പറഞ്ഞു. ഡിവൈഎസ്പി പല തവണ മുഖത്തടിച്ചു.

[5/25, 4:30 PM] parvees kochi: കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ കർദിനാളിനെതിരായ രേഖകൾ തനിക്ക് ലഭിച്ചതാണന്നും, പോലീസ് ക്രൂരമായി പീഡിപ്പിച്ചാണ് താൻ നിർമ്മിച്ചതാണന്ന് മൊഴി നൽകിച്ചതെന്നും വ്യക്തമാക്കുന്നു. 31 പേജുള്ള മൊഴിയിലുട നീളം ആലുവ ഡി.വൈ.എസ്.പി നടത്തിയ ക്രൂരമായ പീഡനമാണ് ആദിത്യൻ വ്യക്തമാക്കിയത്

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.