ETV Bharat / briefs

വ്യാജ രേഖാ വിവാദം: ഫാദർ ആന്‍റണി പൂതവേലിക്ക് കാരണം കാണിക്കൽ നോട്ടീസ്

സിറോ മലബാര്‍ സഭ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖയുണ്ടാക്കാന്‍ 10 ലക്ഷം രൂപ ഫാദര്‍ പോള്‍ തേലക്കാട്ടിന്‍റെ നേതൃത്വത്തില്‍ ചെലവിട്ടെന്നായിരുന്നു ഫാദര്‍ ആന്‍റണി പുതുവേലിയുടെ ആരോപണം.

ഫാദർ ആന്‍റണി പുതുവേലിക്ക് കാരണം കാണിക്കൽ നോട്ടീസ്
author img

By

Published : May 2, 2019, 8:33 PM IST

Updated : May 2, 2019, 11:40 PM IST

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ വ്യാജ ബാങ്ക് രേഖ വിവാദത്തില്‍ ഫാദർ ആന്‍റണി പൂതവേലിക്ക് വൈദിക സമിതിയുടെ അടിയന്തര കാരണം കാണിക്കൽ നോട്ടീസ്. പ്രത്യേക ദൂതൻ മുഖേനയാണ് നോട്ടീസ് കൈമാറിയത്. ഫാദർ പോൾ തേലക്കാട്ടിനെതിരെയും വൈദികർക്കെതിരെയുമുള്ള പ്രസ്താവനകളും, വൈദികർ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് സിനഡ് ഏർപ്പെടുത്തിയ നിർദേശങ്ങൾ ലംഘിച്ചതിനുമാണ് വിശദീകരണം തേടിയത്. ഫാദർ ആന്‍റണി പൂതവേലിയുടെ പ്രസ്താവന തെറ്റിദ്ധാരണജനകമാണെന്ന് സമിതി വിലയിരുത്തി. വൈദിക സമിതി അംഗമായിരുന്ന ഫാദർ ആന്‍റണി പൂതവേലിയുടെ പരസ്യ പ്രസ്താവനകള്‍ വിവാദത്തിലായ സാഹചര്യത്തിലാണ് അതിരൂപത അടിയന്തര വൈദിക സമിതി ചേർന്നത്. ഫാദർ പോൾ തേലക്കാട്ടിന് അപാകത സംഭവിച്ചിട്ടില്ല. അദ്ദേഹം തനിക്കു ലഭിച്ച രേഖകൾ സമർപ്പിച്ചത് ശരിയായ രീതിയിലാണ്. ഫാദർ ആന്‍റണി പൂതവേലിക്ക് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിരിക്കാമെന്ന് വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.

വ്യാജ രേഖാ വിവാദത്തില്‍ ഫാദർ ആന്‍റണി പൂതവേലിക്ക് കാരണം കാണിക്കൽ നോട്ടീസ്

അതിരൂപതയിലെ വൈദികർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ വൈദിക സമിതി അപലപിച്ചു. സിറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖയുണ്ടാക്കാന്‍ 10 ലക്ഷം രൂപ ഫാദര്‍ പോള്‍ തേലക്കാട്ടിന്‍റെ നേതൃത്വത്തില്‍ ചെലവിട്ടെന്നായിരുന്നു ഫാദര്‍ ആന്‍റണി പൂതവേലിയുടെ ആരോപണം. സഭയിലെ പതിനഞ്ചോളം വൈദികര്‍ ഇതിന് കൂട്ടുനിന്നുവെന്നും തന്‍റെ പക്കലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോപണങ്ങൾ വൈദിക സമൂഹത്തെ മുഴുവൻ സംശയത്തിന്‍റെ നിഴലിലാക്കിയെന്നായിരുന്നു ഭൂരിഭാഗം വൈദികരുടെയും ആക്ഷേപം.

Intro:Body:

സിറോ മലബാർ സഭയിലെ വ്യാജ ബാങ്ക് രേഖ വിവാദവുമായി ബന്ധപ്പെട്ട, പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ അടിയന്തര വൈദിക സമിതിയോഗം ഇന്ന് ചേരും. ഒരു വിഭാഗം വൈദികർക്കെതിരെ വൈദിക സമിതി അംഗമായിരുന്ന ഫാദർ ആൻറണി പുതുവേലിൽ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണം യോഗം ചർച്ച ചെയ്യും. ഈ വൈദികന്റെ ആരോപണങ്ങൾ വൈദീക സമൂഹത്തെ മുഴുവൻ സംശയത്തിന്റെ നിഴലിലാക്കിയെന്നാണ് ഭൂരിഭാഗം വൈദികരുടെയും ആക്ഷേപം.ഇയാൾക്കെതിരെ വൈദിക സമിതി യോഗം നടപടിയെടുക്കാനാണ് സാധ്യത. ഉച്ചയ്ക്ക് 2.30 മുതൽ എറണാകുളത്ത് വെച്ചാണ് വൈദിക സമിതി യോഗം ചേരുന്നത്

[5/2, 3:01 PM] parvees kochi: വൈദിക സമിതി യോഗം ആരംഭിച്ചു

[5/2, 3:52 PM] parvees kochi: ഫാദർ ആന്റണി പുതുവേലിക്ക് അടിയന്തിര കാരണം കാണിക്കൽ നോട്ടീസ് കൈമാറി

[5/2, 3:54 PM] parvees kochi: പ്രത്യേക ദൂതൻ മുഖേന നേരിട്ടാണ് നോട്ടീസ് കൈമാറിയത്

[5/2, 3:58 PM] parvees kochi: വ്യാജരേഖ വിവാദവുമായി ബന്ധപ്പെട്ട് വൈദിക സമിതി അംഗമായിരുന്ന ഫാദർ ആന്റണി പുതുവേലി ഫാദർപോൾ തേലക്കാട്ട് ഉൾപ്പടെയുള്ളവർക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.ഈയൊരു സാഹചര്യത്തിലാണ് അതിരൂപത വൈദിക സമിതി ചേർന്നത്

[5/2, 6:15 PM] parvees kochi: എറണാകുളം-അങ്കമാലി അതിരൂപത അടിയന്തിര വൈദിക സമിതി യോഗം പൂർത്തിയായി

[5/2, 6:17 PM] parvees kochi: ഫാദർ ആൻറണി പൂതവേലിയുടെ പ്രസ്താവന സത്യവിരുദ്ധവും തെറ്റിദ്ധാരണ ജനകമെന്നും വൈദിക സമിതി

[5/2, 6:22 PM] parvees kochi: ഫാദർപോൾ തേലക്കാട്ടിനെതിരെയും വൈദികർക്കെതിരെയും വ്യാജ പ്രസ്താവന നടത്തുകയും, വൈദികർ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് സിനഡ് ഏർപ്പെടുത്തിയ നിർദേശങ്ങൾ ലംലിച്ചതിനും ഫാദർ ആൻറണി പൂതവേലിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും അതിരൂപത അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ വൈദിക സമിതിയെ അറിയിച്ചു.

[5/2, 6:24 PM] parvees kochi: ഫാദർ പോൾ തേലക്കാട്ടിന് അപാകത സംഭവിച്ചിട്ടില്ല.അദ്ദേഹം തനിക്കു ലഭിച്ച രേഖകൾ സമർപ്പിച്ചത് ശരിയായ രീതിയിലാണ്

[5/2, 6:26 PM] parvees kochi: അതിരൂപതയിലെ വൈദികർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളെ വൈദിക സമിതി അപലപിച്ചു

[5/2, 6:28 PM] parvees kochi: ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് പിന്നിൽ ഫാദർ ആന്റണി പൂതവേലിക്ക് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിരിക്കാമെന്ന് വൈദിക സമിതി സെക്രട്ടറി ഫാദർ.കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു

Conclusion:
Last Updated : May 2, 2019, 11:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.