ഇഡ്‌ലിബ് (സിറിയ): സിറിയന്‍ സൈനിക ഹെലികോപ്ടര്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി സിറിയന്‍ സേന. ഇഡ്‌ലിബ് പ്രവശ്യയിലായിരുന്നു ആക്രമണം. വെള്ളിയാഴ്ച 1.40നായിരുന്നു ആക്രമണം നടന്നത്. കോപ്ടറിലെ മുഴുവന്‍ സൈനികരും മരണപ്പെട്ടതായും സേന അറിയിച്ചു. ഉറീം കോബ്ര പ്രദേശത്താണ് ആക്രമണം നടന്നത്. തുര്‍ക്കി അനുകൂല തീവ്രവാദ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം സംബന്ധിച്ച ഒരു ദൃശ്യം തുര്‍ക്കി വാര്‍ത്താ മാധ്യമമായ ടി.ആര്‍.ടി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഈ ആഴ്ചയില്‍ തകരുന്ന രണ്ടാമത്തെ ഹെലികോപ്‌ടറാണിത്. ചൊവ്വാഴ്ചയാണ് ആദ്യ കോപ്ടര്‍ തകര്‍ന്നത്.
മിസൈല്‍ ആക്രമണത്തില്‍ സിറിയന്‍ സൈനിക ഹെലികോപ്‌ടര്‍ തകര്‍ന്നു - സിറിയന്‍ സൈനിക ഹെലികോപ്ടര്‍
ഹെലികോപ്‌ടറിലുണ്ടായിരുന്ന മുഴുവന്‍ സൈനികരും മരണപ്പെട്ടതായും സേന അറിയിച്ചു. ഉറീം കോബ്ര പ്രദേശത്താണ് ആക്രമണം നടന്നത്