ETV Bharat / briefs

എൽ സാൽവദോർ തീരത്ത് ഭൂചലനം; പ്രദേശത്ത് സുനാമി സാധ്യത - ഭൂകമ്പം

ഉച്ചക്ക് 2.30നാണ് (ഇന്ത്യന്‍ സമയം) രാജ്യ തലസ്ഥാനമായ സാന്‍ സർവദോറിൽ നിന്നും 32 കിലോമീറ്റർ മാറി ഭൂകമ്പം അനുഭവപ്പെട്ടത്

earthquake
author img

By

Published : May 30, 2019, 6:06 PM IST

സാന്‍ സൽവദോർ: മധ്യ അമേരിക്കന്‍ രാജ്യമായ എൽ സാൽവദോർ തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപയാമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് സുനാമി ഉണ്ടാകാൻ സാധ്യതയുള്ളതായും അധികൃതർ അറിയിച്ചു. എൽ സാൽവദോർ പരിസ്ഥിതി സംരക്ഷണ മന്ത്രാലയം അടുത്ത നാല് മണിക്കൂറുകൾക്കുള്ളിൽ പസഫിക് സമുദ്ര ഭാഗത്ത് നിന്നും വിട്ടുനിൽക്കാൻ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉച്ചക്ക് 2.30നാണ് (ഇന്ത്യന്‍ സമയം) രാജ്യ തലസ്ഥാനമായ സാന്‍ സർവദോറിൽ നിന്നും 32 കിലോമീറ്റർ മാറി ഭൂകമ്പം അനുഭവപ്പെട്ടത്. 65 കിലോമീറ്റർ ചുറ്റളവിൽ ഭൂകമ്പം അനുഭവപ്പെട്ടതായി എൽ സാൽവദോർ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.