ETV Bharat / briefs

നിര്‍ഭയനായി ചുവടുവെക്കാന്‍ പഠിപ്പിച്ചത് ദാദയെന്ന് ശ്രീശാന്ത് - sreesanth news

ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്ക് 47-ാം പിറന്നാല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ചെയ്ത ട്വീറ്റിലാണ് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീശാന്ത് വാര്‍ത്ത ഗാംഗുലി വാര്‍ത്ത   sreesanth news ganguly news
ശ്രീശാന്ത്
author img

By

Published : Jul 8, 2020, 9:19 PM IST

ന്യൂഡല്‍ഹി: നിര്‍ഭയനായി മുന്നോട്ട് നീങ്ങാന്‍ താന്‍ ഉള്‍പ്പെടെയുള്ള സഹതാരങ്ങളെ പഠിപ്പിച്ചത് ദാദയാണെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് കുറിച്ച ട്വീറ്റിലാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്‍ക്കത്തയുടെ രാജകുമാരന്‍ ഗാംഗുലിയുടെ 47-ാം പിറന്നാളിനോടനുബന്ധിച്ചാണ് താരത്തിന്‍റെ ട്വീറ്റ്. യഥാര്‍ഥ ക്യാപ്റ്റന്‍ ഗാംഗുലിയാണെന്നും അദ്ദേഹം വലിയ പ്രചോദനമാണെന്നും ശ്രീശാന്ത് ട്വീറ്റില്‍ കുറിച്ചു.

ഹാപ്പി ബെര്‍ത്ത് ഡേ ദാദ എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്. ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ച കാലം തൊട്ടെ സൗരവ് ഗാംഗുലി വലിയ പ്രചോദനമാണ്. യഥാര്‍ഥ ക്യാപ്റ്റനായ അദ്ദേഹം ഞങ്ങളെ ഭയം കൂടാതെ മുന്നോട്ട് പോകേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചു. അദ്ദേഹം എല്ലാ കാലത്തും ഞങ്ങളെ പിന്തുണക്കുകയും വിശ്വാസം അര്‍പ്പിക്കുകയും ചെയ്‌തു. താങ്കളോടും കുടുംബത്തോടും എല്ലാ കാലത്തും നന്ദിയുള്ളവനാണെന്നും ശ്രീശാന്ത് ട്വീറ്റില്‍ കുറിച്ചു.

ഗാംഗുലിയുടെ ആശീര്‍വാദങ്ങളോടെയാണ് വിലക്കിന് ശേഷം താന്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതെന്ന് ശ്രാശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലുമായി ഗാംഗുലി 195 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചു. ഇതില്‍ 97 മത്സരങ്ങളില്‍ അദ്ദേഹം വിജയം കണ്ടെത്തി. നേരത്തെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായ ഗാംഗുലി കഴിഞ്ഞ വര്‍ഷം ബിസിസഐ പ്രസിഡന്‍റായി.

നായകനെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുയുഗ പിറവിക്ക് തുടക്കം കുറിച്ച ദാദ ഇപ്പോള്‍ ബിസിസിഐ പ്രസിഡന്‍റ് എന്ന നിലയിലും സമാന പാത പിന്തുടരുകയാണ്. ഈഡന്‍ ഗാര്‍ഡനില്‍ പിങ്ക് ബോള്‍ ടെസ്റ്റുമായി കളം നിറഞ്ഞ അദ്ദേഹം ഇപ്പോള്‍ ചതുര്‍രാഷ്ട്ര പരമ്പരക്കുള്ള അണിയറ നീക്കങ്ങളിലാണ്. ഇതിനിടെ ഐസിസിയുടെ തലപ്പത്തേക്കും ഗാംഗുലിക്ക് വിളി വന്നു. കൊവിഡ് 19നെ തുടര്‍ന്ന് സ്‌തംഭിച്ച ക്രിക്കറ്റ് ലോകത്ത് ബിസിസിഐ പ്രസിഡന്‍റ് എന്ന നിലയില്‍ അദ്ദേഹത്തിന് കനത്ത വെല്ലുവിളികളെയാകും നേരിടേണ്ടി വരിക. സാമ്പത്തിക പ്രതിസന്ധികളെ കൂടാതെ സീസണില്‍ കളിച്ചു തീര്‍ക്കേണ്ട ടൂര്‍ണമെന്‍റുകളും വലിയ വെല്ലുവിളി ഉയര്‍ത്തും. ഐപിഎല്‍ ഉള്‍പ്പെടെ എല്ലാ പ്രശ്നങ്ങള്‍ക്കും മുമ്പില്‍ ഇത്രയും കാലം അക്ഷോഭ്യനായി നില്‍ക്കാന്‍ ഗാംഗുലിക്ക് സാധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എന്ന നിലയില്‍ പ്രതിസന്ധികളെ അതിജീവിച്ച ഗാംഗുലി കൊവിഡ് കാലത്തെ ഈ പ്രതിസന്ധികളെയും അതിജീവിക്കുമെന്ന് പ്രതീക്ഷിക്കാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.