പാട്ന: നടനും മുതിര്‍ന്ന നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ കോൺഗ്രസ് സ്ഥാനാര്‍ഥിയായി ബീഹാറിലെ പാട്ന സാഹിബ് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന കോൺഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.
ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ശത്രുഘ്നന്‍ സിന്‍ഹ ഏപ്രില്‍ ആറിനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സിന്‍ഹ പാട്നയില്‍ നടത്തിയ റോഡ്ഷോയില്‍ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെയാണ് ബിജെപി ഈ സീറ്റില്‍ മത്സരിപ്പിക്കുന്നത്.