ഐ.സി.സി ക്രിക്കറ്റ് കൗൺസിലിൽ നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്ന ബി.സി.സി.ഐയുടെ ആവശ്യത്തിന് തിരിച്ചടി. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രമേ ഐ.സി.സിക്ക് കഴിയൂവെന്ന് ബോർഡ് യോഗത്തിൽ ചെയർമാൻ ശശാങ്ക് മനോഹർ അറിയിച്ചു.
ഇംഗ്ലണ്ടിൽ വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള സുരക്ഷാ ക്രമീകരങ്ങൾ പര്യാപ്തമാണെന്നും രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം തങ്ങളുടെ പരിഗണനയില്‍ വരുന്ന വിഷയമല്ലെന്നും ഐ.സി.സി ചൂണ്ടിക്കാട്ടി. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ബി.സി.സി.ഐ ഐ.സി.സിക്കും അംഗരാജ്യങ്ങള്‍ക്കും കത്തെഴുതിയത്. ഇത്തരം വിഷയങ്ങളില്‍ ഭരണകൂടങ്ങള്‍ക്കാണ് എന്തെങ്കിലും ചെയ്യാനാവുന്നതെന്നും ഐ.സി.സി പറഞ്ഞു.
ശശാങ്ക് മനോഹറിന്‍റെഅധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഐ.സി.സി യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് ബി.സി.സി.ഐക്കായി യോഗത്തില്‍ പങ്കെടുത്തത്.