ETV Bharat / briefs

ഏഴ് മുതിര്‍ന്ന വിമുക്തഭടന്‍മാര്‍ ബിജെപിയില്‍ - നിര്‍മലാ സീതാരാമന്‍

കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രി നിര്‍മലാ സീതാരാമന്‍റെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്

ബിജെപി
author img

By

Published : Apr 27, 2019, 5:37 PM IST

Updated : Apr 27, 2019, 6:30 PM IST

ന്യൂഡല്‍ഹി: ഏഴു മുതിര്‍ന്ന വിമുക്തഭടന്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രി നിര്‍മലാ സീതാരാമന്‍റെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അംഗത്വം സ്വീകരിച്ചത്.

മുന്‍കരസേനാ ഡപ്യൂട്ടി ഉദ്യോഗസ്ഥരായ ലെഫ്റ്റനന്‍റ് ജനറല്‍ ജെ.ബി.എസ് യാദവ്, എസ്.കെ പട്യാല്‍ എന്നിവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇവര്‍ക്കു പുറമേ സൈനിക ഉന്നത ഉദ്യോഗസ്ഥരായ ആര്‍എന്‍ സിംഗ്, സുനിത് കുമാര്‍, നിതിന്‍ കോലി എന്നിവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. അഡ്വക്കേറ്റ് ജനറലായിരുന്ന കേണല്‍ ആര്‍.കെ ത്രിപാദി, വിങ് കമാന്‍ഡര്‍ നവനീത് മേഗന്‍ എന്നിവരാണ് മറ്റുള്ളവര്‍.
സൈനികസേവനം അനുഷ്ഠിച്ചിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ബിജെപിയിലേക്കുള്ള വരവ് സന്തോഷകരമായ കാര്യമാണെന്ന് നിര്‍മലാ സീതാരാമന്‍ ചടങ്ങില്‍ പറഞ്ഞു.

Intro:Body:

https://www.thehindu.com/elections/lok-sabha-2019/senior-ex-servicemen-join-bjp/article26964734.ece

Conclusion:
Last Updated : Apr 27, 2019, 6:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.