മുംബൈ: രാജ്യം കൊവിഡ്-19 മഹാമാരിയുമായി പൊരുതുന്ന സമയത്ത് വെര്‍ച്വല്‍ റാലികള്‍ നടത്തിയതിന് ബിജെപിക്കെതിരെ വിമര്‍ശനവുമായി ശിവസേന നേതാവ് ചന്ദ്രകാന്ത് ഖൈരെ. രാജ്യം പകർച്ചവ്യാധിയുമായി പൊരുതുന്ന സമയത്ത് ബിജെപി രാഷ്ട്രീയം കളിക്കരുതെന്നും അതിന് ധാരാളം സമയം ബാക്കിയുണ്ടെന്നും ചന്ദ്രകാന്ത് ഖൈരെ പറഞ്ഞു.
മോദി സര്‍ക്കാരിന്‍റെ ആറ് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടുന്നതിനായാണ് ബിജെപി രാജ്യത്തുടനീളം വെര്‍ച്വല്‍ റാലികള്‍ സംഘടിപ്പിച്ച് വരുന്നത്.സര്‍ക്കാരിന്‍റെ അനുചിതമല്ലാത്ത തന്ത്രങ്ങളാണ് മഹാരാഷ്ട്രയില്‍ കൊവിഡ് വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുന്നതെന്ന് വിദര്‍ഭ, മറാത്ത്വാഡ മേഖലകളില്‍ ചൊവ്വാഴ്ച നടന്ന വെര്‍ച്വല്‍ റാലിയില്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞിരുന്നു.