കാന്‍ബെറ: ആഗോള കാലവസ്ഥാ വ്യതിയാന ദിനത്തോടനുബന്ധിച്ച് ഓസ്ട്രേലിയയിലും ന്യൂസിലന്റിലും വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. കാലവസ്ഥ വ്യതിയാനം തടയാൻ വേണ്ട നടപടികൾ ഉടനടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ കക്ഷിളെയും മറ്റ് അധികൃതരേയും ബോധവത്കരിക്കുകയാണ് വിദ്യാർഥി സമരത്തിന്റെ ലക്ഷ്യം.
കാലാവസ്ഥ വ്യതിയാനത്തിൽ പ്രതിഷേധം അറിയിച്ച് 2018ൽ സ്വീഡൻ പാർലമെന്റിന് മുമ്പിലായി ഗ്രേറ്റ തൻബർഗ് എന്ന വിദ്യാർഥി നടത്തിയ സമരത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് വിദ്യാർഥികള്‍ സംഘടിച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. 110 രാജ്യങ്ങളിൽ നിന്നായി പത്ത് ലക്ഷത്തിലധികം വിദ്യാർഥികൾ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.