കാട്ടാക്കട: കള്ളിക്കാട് മൈലക്കര ദേവീക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിലെ ഓഫീസ് മുറിയുടെയും മടപ്പള്ളിയുടെയും വാതിലുകള്‍ തകര്‍ത്ത നിലയിലായിരുന്നു. മേശയിലുണ്ടായിരുന്ന പതിനായിരത്തോളം രൂപയും സി ഡി പ്ലേയറും മോഷണം പോയതായി ക്ഷേത്രം സെക്രട്ടറി പറഞ്ഞു. ഇന്നലെ വൈകുന്നേരം ഭക്തര്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മൈലക്കരയില്‍ റോഡിലുണ്ടായിരുന്ന ഒരു വാഹനത്തില്‍ നിന്നും പെട്രോള്‍ ഊറ്റിയിട്ടുണ്ട്. സമീപത്തെ സ്ഥാപനത്തില്‍ മോഷണം ശ്രമം നടന്നിട്ടുണ്ട്. കള്ളിക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കള്ളിക്കാട് മൈലക്കര ദേവീക്ഷേത്രത്തില്‍ കവര്‍ച്ച - കവര്‍ച്ച
ക്ഷേത്രത്തിലെ പതിനായിരത്തോളം രൂപയും സി ഡി പ്ലേയറും മോഷണം പോയി
![കള്ളിക്കാട് മൈലക്കര ദേവീക്ഷേത്രത്തില്‍ കവര്‍ച്ച](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3147840-thumbnail-3x2-theft.jpg?imwidth=3840)
കാട്ടാക്കട: കള്ളിക്കാട് മൈലക്കര ദേവീക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിലെ ഓഫീസ് മുറിയുടെയും മടപ്പള്ളിയുടെയും വാതിലുകള്‍ തകര്‍ത്ത നിലയിലായിരുന്നു. മേശയിലുണ്ടായിരുന്ന പതിനായിരത്തോളം രൂപയും സി ഡി പ്ലേയറും മോഷണം പോയതായി ക്ഷേത്രം സെക്രട്ടറി പറഞ്ഞു. ഇന്നലെ വൈകുന്നേരം ഭക്തര്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മൈലക്കരയില്‍ റോഡിലുണ്ടായിരുന്ന ഒരു വാഹനത്തില്‍ നിന്നും പെട്രോള്‍ ഊറ്റിയിട്ടുണ്ട്. സമീപത്തെ സ്ഥാപനത്തില്‍ മോഷണം ശ്രമം നടന്നിട്ടുണ്ട്. കള്ളിക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ക്ഷേത്ര ഓഫീസിൻറെയും മടപ്പള്ളിയുടെയും വാതിലുകൾ തകർത്താണ് രാത്രിയോടെ മോഷണം നടന്നിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ക്ഷേത്രത്തിൽ തിരി തെളിക്കാൻ എത്തിയവരാണ് ഓഫീസ് മുറിയുടെയും മടപ്പള്ളിയുടെയും വാതിൽ പൊളിച്ച നിലയിൽ കണ്ടത്. ഇവിടെ ഉണ്ടായിരുന്ന സി ഡി പ്ലെയറും, മേശയിൽ ഉണ്ടായിരുന്ന പതിനായിരത്തോളം രൂപയും മോഷണം പോയതായി ക്ഷേത്ര സെക്രട്ടറി പറഞ്ഞു. അതെ സമയം മൈലക്കര റോഡിൽ ഉണ്ടായിരുന്ന ഒരു വാഹനത്തിൽ നിന്നും പെട്രോൾ മോഷ്ടിച്ചതായും, പ്രദേശത്തെ ഒരു സ്ഥാപനത്തിൽ മോഷണ ശ്രമം നടന്നതായും നാട്ടുകാർ പറഞ്ഞു. കള്ളിക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.