ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രിയായി ചുമലതയേറ്റ് മണിക്കൂറുകൾക്കുളളിൽ ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങി എസ് ജയ്ശങ്കർ. മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ പാത പിന്തുടർന്ന് സഹായമഭ്യർഥിച്ചവർക്ക് നിമിഷങ്ങൾക്കുള്ളിൽ മറുപടി നൽകിയിരിക്കുകയാണ് ജയ്ശങ്കർ.
കുവൈറ്റിൽ കഴിയുന്ന ഭർത്താവിനെ കണ്ടുപിടിക്കാൻ സഹായം അഭ്യർഥിച്ച് യുവതി ഇട്ട ട്വിറ്റർ പോസ്റ്റിനാണ് മന്ത്രി മറുപടിയുമായി എത്തിയത്. കുവൈറ്റിെല ഇന്ത്യൻ എംബസി ഇക്കാര്യം അന്വേഷിക്കുകയാണെന്നും അവരുമായി ബന്ധപ്പെടാനുമാണ് മന്ത്രി പ്രതികരിച്ചത്. ഭർത്താവിനെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരണം. കോടതി ഉത്തരവുകൾക്കൊന്നും പ്രതികരിക്കാതെ അദ്ദേഹം കുവൈറ്റിൽ തന്നെ കഴിയുകയാണ്. ഭർതൃവീട്ടുകാർ അവരുടെ വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നില്ലെന്നും സഹായിക്കണമെന്നുമാണ് യുവതി പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.