ETV Bharat / briefs

ആദ്യത്തെ കൊവിഡ്‌ വാക്‌സിൻ രജിസ്റ്റർ ചെയ്യാനൊരുങ്ങി റഷ്യ - Covid vaccine

ഈ മാസം 12 ന് റഷ്യ ആദ്യ കൊവിഡ്‌ വാക്സിൻ രജിസ്റ്റർ ചെയ്യുമെന്ന് ഉപ ആരോഗ്യമന്ത്രി ഒലെഗ് ഗ്രിഡ്‌നെവ് അറിയിച്ചു.

1
1
author img

By

Published : Aug 7, 2020, 4:25 PM IST

മോസ്കോ: റഷ്യ ആദ്യത്തെ കൊവിഡ്‌ വാക്‌സിൻ രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നു. ഈ മാസം 12 ന് റഷ്യ ആദ്യ വാക്സിൻ രജിസ്റ്റർ ചെയ്യുമെന്ന് ഉപ ആരോഗ്യമന്ത്രി ഒലെഗ് ഗ്രിഡ്‌നെവ് അറിയിച്ചു. ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.

ഗമാലേയ കേന്ദ്രം വികസിപ്പിച്ചെടുത്ത വാക്സിൻ ഓഗസ്റ്റ് 12 ന് രജിസ്റ്റർ ചെയ്യും. ഇപ്പോൾ അവസാന ഘട്ട പരീക്ഷണങ്ങൾ നടക്കുകയാണ്. പരീക്ഷണങ്ങൾ വളരെ പ്രധാനമാണ്. വാക്‌സിൻ സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തണം. മെഡിക്കൽ വിദഗ്‌ധരിലും മുതിർന്ന പൗരന്മാരിലുമാണ് ആദ്യം വാക്സിൻ പരീക്ഷിച്ചതെന്ന് ഒലെഗ് ഗ്രിഡ്‌നെവ് പറഞ്ഞു. ജനങ്ങളുടെ പ്രതിരോധശേഷി വർധിക്കുന്നതിന് അനുസരിച്ച് വാക്‌സിന്‍റെ ഫലപ്രാപ്തി നിർണയിക്കുമെന്ന് മന്ത്രി പറഞ്ഞു. വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂൺ 18 ന് ആരംഭിച്ചു. പരീക്ഷണം നടത്തിയ 38 പേരിലും പ്രതിരോധശേഷി വർധിച്ചു. ആദ്യ ഗ്രൂപ്പിനെ ജൂലൈ 15 നും രണ്ടാമത്തെ ഗ്രൂപ്പിനെ ജൂലൈ 20 നും ഡിസ്ചാർജ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.