ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ പ്രതീക്ഷിക്കാതെയുണ്ടായ പരാജയം തീര്‍ത്തും നിരാശാജനകമാണെന്ന് റോബര്‍ട്ട് വദ്ര. വിജയവും പരാജയവും ജീവിതത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതിനൊപ്പം മതേതര ജനാധിപത്യപരമായ രീതിയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. സംഭവിച്ചിരിക്കുന്ന പരാജയം ദുഖകരമാണ് എങ്കിലും പൊരുതുക'. വദ്ര ഫേസ്ബുക്കില്‍ കുറിച്ചു.