ETV Bharat / briefs

പുതിയ ഇന്ത്യന്‍ നോട്ടുകള്‍ നേപ്പാളിലും നിയമപരമാക്കാന്‍ ആര്‍ബിഐ നീക്കം - ഇന്ത്യന്‍ നോട്ടുകള്‍

ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ പൗരന്‍മാര്‍ക്ക് ഏറെ ആശ്വാസമേകുന്ന നടപടിയായിരിക്കും ഇത്. ഇന്ത്യന്‍ കറന്‍സി ഏറ്റവുമധികം വിനിമയം ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് നേപ്പാള്‍. ആകെയുള്ള നോട്ടുകളില്‍ ഇരുപത്തിയഞ്ച് ശതമാനവും ഇന്ത്യന്‍ നോട്ടുകളാണ്.

ഇന്ത്യന്‍ നോട്ടുകള്‍
author img

By

Published : Feb 28, 2019, 3:14 PM IST

ഇന്ത്യയിലെ പുതിയ നോട്ടുകള്‍നിരോധിച്ച നേപ്പാള്‍ സര്‍ക്കാരിനോട് ചര്‍ച്ചക്കൊരുങ്ങി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. വൈകാതെ തന്നെ ഇന്ത്യയിലെ എല്ലാ നോട്ടുകളും നേപ്പാളില്‍ നിയമപരമാക്കാന്‍ വിജ്ഞാപനമിറക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ പൗരന്‍മാര്‍ക്ക് ഏറെ ആശ്വാസമേകുന്ന നടപടിയായിരിക്കും ഇത്. ഇന്ത്യന്‍ കറന്‍സി ഏറ്റവുമധികം വിനിമയം ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് നേപ്പാള്‍. ആകെയുള്ള നോട്ടുകളില്‍ ഇരുപത്തിയഞ്ച് ശതമാനവും ഇന്ത്യന്‍ നോട്ടുകളാണ്. ഇന്ത്യയിലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഡിസംബര്‍ മുതലാണ് നൂറ് രൂപക്ക് മുകളിലുള്ള ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

പുതിയ നോട്ടുകളെ സംബന്ധിച്ച് വേണ്ടത്ര വ്യക്തത കൈവരിക്കാന്‍ സാധിച്ചിട്ടില്ല എന്നായിരുന്നു നേപ്പാള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ നേപ്പാളിലുള്ള നിരോധിത ഇന്ത്യന്‍ നോട്ടുകള്‍ തിരിച്ചെടുക്കത്തതില്‍ നേപ്പാളിനുണ്ടായ അതൃപ്തിയാണ് നടപടിക്ക് പിന്നിലെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഏകദേശം 950 ഇന്ത്യന്‍ നിരോധിത നോട്ടുകള്‍ നേപ്പാള്‍ രാഷ്ട്ര ബാങ്കിലുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Intro:Body:

പുതിയ ഇന്ത്യന്‍ നോട്ടുകള്‍ നേപ്പാളിലും നിയമപരമാക്കാന്‍ ആര്‍ബിഐ നീക്കം

ഇന്ത്യന്‍ നോട്ടുകള്‍ നിരോധിച്ച നേപ്പാള്‍ സര്‍ക്കാരിനോട് ചര്‍ച്ചക്കൊരുങ്ങി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. വൈകാതെ തന്നെ ഇന്ത്യയിലെ എല്ലാ നോട്ടകളും നേപ്പാളില്‍ നിയമപരമാക്കാന്‍ വിജ്ഞാപനമിറക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. 

ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ പൗരന്‍മാര്‍ക്ക് ഏറെ ആശ്വാസമേകുന്ന നടപടിയായിരിക്കും ഇത്. ഇന്ത്യന്‍ കറന്‍സി ഏറ്റവുമധികം വിനിമയം ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് നേപ്പാള്‍. ആകെയുള്ള നോട്ടുകളില്‍ ഇരുപത്തിയഞ്ച് ശതമാനവും ഇന്ത്യന്‍ നോട്ടുകളാണ്. 

ഇന്ത്യയിലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഡിസംബര്‍ മുതലാണ് നൂറ് രൂപക്ക് മുകളിലുള്ള ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. പുതിയ നോട്ടുകളെ സംബന്ധിച്ച് വേണ്ടത്ര വ്യക്തത കൈവരിക്കാന്‍ സാധിച്ചിട്ടില്ല എന്നായിരുന്നു നേപ്പാള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ നേപ്പാളിലുള്ള നിരോധിത ഇന്ത്യന്‍ നോട്ടുകള്‍ തിരിച്ചെടുക്കത്തതില്‍ നേപ്പാളിനുണ്ടായ അതൃപ്തിയാണ് നടപടിക്ക് പിന്നിലെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഏകദേശം 950 ഇന്ത്യന്‍ നിരോധിത നോട്ടുകള്‍ നേപ്പാള്‍ രാഷ്ട്ര ബാങ്കിലുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.