തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഉത്തരവിന്‍റെ പൂർണരൂപം കിട്ടിയ ശേഷം നിയമ വിദഗ്‌ധരുമായി കൂടിയാലോചിച്ച് തുടര്‍നപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി ലയനം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ രണ്ടുമാസത്തേക്കാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തത്. കേന്ദ്രീകരണത്തിലൂടെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചിരുന്നില്ല. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഒറ്റ ഡയറക്ടറേറ്റിന്‍റെ കീഴിലാക്കുന്നതിന്‍റെ ഭാഗമായി ഒരു ഡയറക്ടറെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.