ETV Bharat / briefs

വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിന്‍റെ നിർമ്മാണ ടെണ്ടർ ഇന്ത്യൻ റെയിൽ‌വേ റദ്ദാക്കി - നിർമ്മാണ ടെണ്ടർ

വന്ദേ ഭാരത് ട്രെയിനുകളുടെ 44 റേക്കുകൾ നിർമ്മിക്കുന്നതിനായി ചൈനീസ് സംയുക്ത സംരംഭ കമ്പനിയായ സി.ആർ‌.ആർ‌.സി പയനിയർ ഇലക്ട്രിക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ആഗോള ടെൻഡറിനുള്ള ഏക വിദേശ ലേലക്കാരനായി മാറിയതിനെ തുടർന്നാണ് തീരുമാനം

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ 18ന്റെ നിർമ്മാണ ടെണ്ടർ ഇന്ത്യൻ റെയിൽ‌വേ റദ്ദാക്കി

author img

By

Published : Aug 22, 2020, 9:29 AM IST

ന്യൂഡൽഹി: വന്ദേ ഭാരത് എക്‌സ്‌പ്രസ് എന്ന് പുനർനാമകരണം ചെയ്ത ട്രെയിൻ 18ന്‍റെ 44 റാക്കുകളുടെ നിർമ്മാണ ടെണ്ടർ ഇന്ത്യൻ റെയിൽ‌വേ റദ്ദാക്കി. ചൈനീസ് ജോയിന്‍റ് വെഞ്ച്വർ വിദേശ ലേലക്കാരനായി അപേക്ഷിച്ചതിനാലാണ് തീരുമാനം. 44 സെമി-ഹൈ സ്പീഡ് ട്രെയിൻ സെറ്റ് (വന്ദേ ഭാരത്) നിർമ്മിക്കാനുള്ള ടെണ്ടറാണ് റദ്ദാക്കിയത്. പുതുക്കിയ പബ്ലിക് പ്രൊക്യുർമെന്‍റ് (ഇന്ത്യയിൽ നിർമ്മിക്കാനുള്ള മുൻഗണന) ഉത്തരവ് പ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ടെണ്ടർ ലഭ്യമാക്കും.

വന്ദേ ഭാരത് ട്രെയിനുകളുടെ 44 റേക്കുകൾ നിർമ്മിക്കുന്നതിനായി ചൈനീസ് സംയുക്ത സംരംഭ കമ്പനിയായ സി.ആർ‌.ആർ‌.സി പയനിയർ ഇലക്ട്രിക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ആഗോള ടെൻഡറിനുള്ള ഏക വിദേശ ലേലക്കാരനായി മാറിയതിനെ തുടർന്നാണ് തീരുമാനം. ഇന്ത്യൻ റെയിൽ‌വേയുടെ ഉടമസ്ഥതയിലുള്ള ഐ‌.സി‌.എഫാണ് ട്രെയിൻ 18 നിർമ്മിച്ചത്, 80 ശതമാനത്തിലധികം തദ്ദേശീയ വസ്തുക്കളുണ്ട്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിൽ 44 പുതിയ റേക്കുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യൻ റെയിൽവേ പദ്ധതിയിട്ടിരുന്നു. വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ എല്ലാ കോച്ചുകളിലും സ്റ്റെയിൻ‌ലെസ് സ്റ്റീൽ ആണുള്ളത്. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഓഡിയോ-വിഷ്വൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഓൺ-ബോർഡ് ഹോട്ട്‌സ്പോട്ട് വൈഫൈ, സുഖപ്രദമായ ഇരിപ്പിടങ്ങൾ എന്നിവയും കോച്ചുകളിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.