ETV Bharat / briefs

സപ്ലൈ ഓഫീസ് ജീവനക്കാര്‍ വിവാഹത്തിനായി മുങ്ങി; നാട്ടുകാര്‍ പ്രതിഷേധിച്ചു - പുനലൂര്‍

പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലാണ് സംഭവം

Punalur
author img

By

Published : May 9, 2019, 4:56 PM IST

Updated : May 9, 2019, 11:23 PM IST

പുനലൂര്‍: സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയത് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തിയ ജനങ്ങളെ വലച്ചു. മണിക്കൂറുകളോളം കാത്തുനിന്ന് വലഞ്ഞിട്ടും ജീവനക്കാർ എത്താതെ വന്നതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.

സപ്ലൈ ഓഫീസ് ജീവനക്കാര്‍ വിവാഹത്തിനായി മുങ്ങി; നാട്ടുകാര്‍ പ്രതിഷേധിച്ചു

റേഷൻ കാർഡിൽ പേര് ചേർക്കൽ, പേരു മാറ്റൽ, കാർഡ് പുതുക്കൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് എത്തിയ നൂറോളം പേരാണ് ജീവനക്കാർ ഇല്ലാത്തതിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്. മേലുദ്യോഗസ്ഥന്‍റെ മകളുടെ വിവാഹചടങ്ങിന് പങ്കെടുക്കാന്‍ 18 ജീവനക്കാരാണ് അവധിയെടുക്കാതെ ഓഫീസില്‍ നിന്നും പോയത്. എല്ലാവരും രാവിലെ എത്തി രജിസ്റ്ററിൽ ഒപ്പുവെച്ചിരുന്നെങ്കിലും സ്വീപ്പർ ഉൾപ്പെടെ രണ്ട് ജീവനക്കാർ മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെ താലൂക്ക് സപ്ലൈ ഓഫീസര്‍ ജീവനക്കാര്‍ക്ക് ഉച്ച വരെ അവധി നല്‍കി.

Intro:Body:

പുനലൂർ സപ്ലൈ ഓഫീസിലെ ജീവനക്കാർ അവധി എടുക്കാതെ കൂട്ടത്തോടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയത്‌‌ വിവിധ ആവശ്യത്തിന് ഓഫീസിൽ എത്തിയ പൊതുജനങ്ങളെ വലച്ചു. സപ്ലൈ ഓഫീസിൽ എത്തിയവർ മണിക്കൂറുകളോളം കാത്തുനിന്ന് വലഞ്ഞിട്ടും ഉദ്യോഗസ്ഥർ എത്താതെ വന്നതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. റേഷൻ കാർഡിൽ പേര് ചേർക്കൽ, പേരുമാറ്റൽ, കാർഡ് പുതുക്കൽ, റേഷൻകാർഡ് മാറ്റം, തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് എത്തിയ നൂറോളം പേരാണ് ഓഫീസിൽ ജീവനക്കാർ ഇല്ലാത്തതിനെ തുടർന്ന് വലഞ്ഞത്. രാവിലെ 10 മണിക്ക് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തിയ ജനങ്ങൾ ഉച്ചയായിട്ടും ജീവനക്കാർ വരാത്തതിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. 18 ജീവനക്കാരാണ് ഓഫീസിൽ ഉള്ളത്. എല്ലാവരും രാവിലെ എത്തി രജിസ്റ്ററിൽ ഒപ്പുവെച്ചിരുന്നെങ്കിലും ഓഫീസിൽ സ്വീപ്പർ ഉൾപ്പെടെ രണ്ട് ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. വിവരം അന്വേഷിച്ചവരോട് ഇവർ കൃത്യമായ മറുപടിയും നൽകിയില്ല ഒടുവിൽ മാധ്യമങ്ങൾ സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയപ്പോഴാണ് ജീവനക്കാർ കൂട്ടത്തോടെ ഒരു ജീവനക്കാരന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ അഞ്ചലിൽ പോയതാണെന്ന് വ്യക്തമായത്.

Conclusion:
Last Updated : May 9, 2019, 11:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.