ETV Bharat / briefs

നീലച്ചിത്ര നിര്‍മാണം: ശില്‍പ്പ ഷെട്ടിയെ ചോദ്യം ചെയ്തേക്കും - shilpa shetty pornography case news

കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിയാന്‍ ഇന്‍ഡസ്ട്രീസിന്‍റെ ഡയറക്‌ടര്‍മാരിലൊരാളാണ് ശില്‍പ്പ ഷെട്ടി.

Shilpa Shetty  pornography case  Raj Kundra  Raj Kundra pornography case  ശില്‍പ്പ ഷെട്ടി  ശില്‍പ്പ ഷെട്ടി വാര്‍ത്ത  ശില്‍പ്പ ഷെട്ടി ചോദ്യം ചെയ്യല്‍  ശില്‍പ്പ ഷെട്ടി ചോദ്യം ചെയ്യല്‍ വാര്‍ത്ത  നീലച്ചിത്ര നിര്‍മാണം ശില്‍പ്പ ഷെട്ടി വാര്‍ത്ത  ശില്‍പ്പ ഷെട്ടി നീലച്ചിത്ര നിര്‍മാണം വാര്‍ത്ത  ശില്‍പ്പ ഷെട്ടി വിയാന്‍ ഇന്‍ഡസ്ട്രീസ് വാര്‍ത്ത  ശില്‍പ്പ ഷെട്ടി രാജ് കുന്ദ്ര വാര്‍ത്ത  രാജ് കുന്ദ്ര അറസ്റ്റ് ശില്‍പ്പ ഷെട്ടി വാര്‍ത്ത  ശില്‍പ്പ ഷെട്ടി മുംബൈ പൊലീസ് വാര്‍ത്ത  shilpa shetty questioned news  shilpa shetty pornography case news  shilpa shetty latest news
നീലച്ചിത്ര നിര്‍മാണം: ശില്‍പ്പ ഷെട്ടിയെ ചോദ്യം ചെയ്തേക്കും
author img

By

Published : Jul 23, 2021, 7:13 AM IST

മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തേക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിയാന്‍ ഇന്‍ഡസ്ട്രീസിന്‍റെ ഡയറക്ടര്‍മാരിലൊരാളാണ് ശില്‍പ്പ ഷെട്ടി. കേസില്‍ ശില്‍പ്പ ഷെട്ടിയുടെ പങ്ക് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ മുംബൈ പൊലീസ് കമ്മിഷണര്‍ മിലിന്ദ് ബരാംബെ വ്യക്തമാക്കിയിരുന്നു.

ഓഫിസുകളില്‍ പരിശോധന

രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ ഓഫീസുകളില്‍ ബുധനാഴ്‌ച രാത്രി പൊലീസ് പരിശോധന നടത്തിയിരുന്നു. ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍, ഹാര്‍ഡ് ഡിസ്ക്കുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്‌തു.

ഇവിടെ നിന്നാണ് വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്‌തതെന്നും വിദേശത്തേയ്ക്ക് അയച്ചതെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു. രാജ് കുന്ദ്രയുടെ ഐഫോണ്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബാക്ഷിക്കായി ലുക്കൗട്ട് നോട്ടീസ്

തിങ്കളാഴ്‌ചയാണ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. നീലച്ചിത്രങ്ങള്‍ നിര്‍മിച്ച് ഹോട്ട്ഷോട്ട്സ് എന്ന മൊബൈല്‍ അപ്ലിക്കേഷനിലൂടെ വിതരണം ചെയ്‌തുവെന്നാണ് കേസ്.

ജൂലൈ 23 വരെ കുന്ദ്ര പൊലീസ് കസ്റ്റഡിയില്‍ തുടരും. അതേസമയം, കേസില്‍ മറ്റൊരു പ്രതിയായ കുന്ദ്രയുടെ സഹോദരി ഭര്‍ത്താവ് പ്രദീപ് ബാക്ഷിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി.

Read more: നീലച്ചിത്ര നിര്‍മാണം: പ്രമുഖര്‍ക്ക് പങ്കെന്ന് സൂചന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.