ETV Bharat / briefs

രാജ്നാഥ് സിങിന് എതിരെ മത്സരിക്കാൻ പൂനം സിൻഹ - രാജ്നാഥ് സിങ്

ബിജെപി നേതാവായിരുന്ന ശത്രുഘ്നൻ സിൻഹയുടെ ഭാര്യ കൂടിയായ പൂനം സിൻഹ ഇന്ന് സമാജ് വാദി പാർട്ടിയിൽ ചേർന്നു.

poonam
author img

By

Published : Apr 16, 2019, 7:45 PM IST

ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ് നാഥ് സിങിന് എതിരെ മത്സരിക്കാൻ ഒരുങ്ങി പൂനം സിൻഹ. നടനും മുൻ ബിജെപി നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ കൂടിയായ പൂനം ഇന്ന് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ലക്നൗവില്‍ പൂനം സിൻഹ സ്ഥാനാർഥിയാകും എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എസ്പി - കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥിയായിട്ടാകും പൂനം മത്സരിക്കുക. 1991 മുതല്‍ ലക്നൗ ബിജെപിക്കൊപ്പമാണ്. അതിനാല്‍ ഇത്തവണ മത്സരത്തിന് ചൂടേറും.

നേരത്തെ എസ്പി നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിബിള്‍ യാദവ് പൂനം സിന്‍ഹയെ നേരില്‍ കണ്ട് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ ശത്രുഘ്നന്‍ സിന്‍ഹ പാട്ന സാഹിബ് മണ്ഡലത്തില്‍ സ്ഥാനാർഥിയാണ്.

Intro:Body:

രാജ്നാഥ് സിങിന് എതിരെ മത്സരിക്കാൻ പൂനം സിൻഹ

ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ് നാഥ് സിങിന് എതിരെ മത്സരിക്കാൻ ഒരുങ്ങി പൂനം സിൻഹ. നടനും മുൻ ബിജെപി നേതാവുമായ ശത്രുഘ്നന്‍  സിന്‍ഹയുടെ ഭാര്യ കൂടിയായ പൂനം സിന്‍ഹ ഇന്ന് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ലക്നൗവില്‍ പൂനം സിൻഹ സ്ഥാനാർഥിയാകും എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എസ്പി - കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥിയായിട്ടാകും പൂനം മത്സരിക്കുക. 1991 മുതല്‍ ലക്നൗ ബിജെപിക്കൊപ്പമാണ്. അതിനാല്‍ ഇത്തവണ മത്സരത്തിന് ചൂടേറും.

നേരത്തെ എസ്പി നേതാവ്  അഖിലേഷ് യാദവിന്‍റെ  ഭാര്യ ഡിബിള്‍ യാദവ് പൂനം സിന്‍ഹയെ നേരില്‍ കണ്ട് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ബിജെപി വിട്ട്  കോണ്‍ഗ്രസില്‍ എത്തിയ  ശത്രുഘ്നന്‍ സിന്‍ഹ  പാട്ന സാഹിബ് മണ്ഡലത്തില്‍ സ്ഥാനാർഥിയാണ്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.