ETV Bharat / briefs

കൂറ്റനടികളുമായി കുട്ടിക്രിക്കറ്റ് കളിച്ച് മതിയായില്ല: ഗാംഗുലി

author img

By

Published : Jul 5, 2020, 7:23 PM IST

59 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി 25.4 ശരാശരിയില്‍ 1,349 റണ്‍സ് സ്വന്തമാക്കി.

ganguly news t20 news ഗാംഗുലി വാര്‍ത്ത ടി20 വാര്‍ത്ത
ഗാംഗുലി

ഹൈദരാബാദ്: കുട്ടി ക്രിക്കറ്റിന്‍റെ ഭാഗമാകാന്‍ ഇനിയും ആഗ്രഹിക്കുന്നതായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് ഗാംഗുലി തന്‍റെ ആഗ്രഹം പങ്കുവെച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ നായകനായിരുന്നു ഗാംഗുലി. 59 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച ഗാംഗുലി 25.4 ശരാശരിയില്‍ 1,349 റണ്‍സ് സ്വന്തമാക്കി. ടി20 ഫോര്‍മാറ്റിലെ കൂറ്റന്‍ അടികള്‍ക്ക് വേണ്ടി തന്‍റെ ശൈലിയില്‍ മാറ്റം വരുത്തേണ്ടി വന്നെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യയുടെ മികച്ച നായകന്‍മാരില്‍ ഒരാള്‍ കൂടിയാണ് ഗാംഗുലി. പാകിസ്ഥാനെ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി പരാജയപ്പെടുത്തുന്നത് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീമാണ്. 2003 ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയെ എത്തിക്കാനും അദ്ദേഹത്തിനായി. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലുമായി ഗാംഗുലി 18,575 റണ്‍സ് സ്വന്തമാക്കി. 2019 ഒക്ടോബറിലാണ് അദ്ദേഹം ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.