മനില: ഫിലിപ്പീൻസിൽ 2,092 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,91,809 ആയി ഉയർന്നു. 462 പേർക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,49,974 ആയി. 52 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 7,461 ആയി.
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്. മാസ്‌ക് ധരിക്കുക, ശാരീരിക അകലം എന്നീ മാനദണ്ഡങ്ങൾ ജനങ്ങൾ പാലിക്കുന്നതുമൂലമാണ് രോഗികളുടെ എണ്ണം കുറയുന്നതെന്ന് ആരോഗ്യ സെക്രട്ടറി ഫ്രാൻസിസ്കോ ഡ്യൂക്ക് അറിയിച്ചു. ജനങ്ങളുമായുള്ള ഞങ്ങളുടെ ആശയവിനിമയം വളരെ ഫലപ്രദമാണ്. സർക്കാർ മാനദണ്ഡങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കുന്നു. രോഗികളെ കണ്ടെത്തി സർക്കാർ കൃത്യമായ ചികിത്സക്ക് വിധേയമാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.