എറണാകുളം: പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ നിര്‍മാണത്തിലെ അപാകതകളില്‍ വിജിലൻസ് അന്വേഷണം നടത്തുമെന്ന് മന്ത്രി ജി സുധാകരൻ. നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് ഉണ്ട്. ഇതിന്‍റെ ഉത്തരവാദികളെ കണ്ടെത്തി കർശന നടപടിയുണ്ടാകും. രാഷ്ട്രീയ അന്വേഷണമല്ല നടക്കുന്നത്. മേല്‍പ്പാലത്തിന്‍റെ നിർമ്മാണത്തിലും മേൽനോട്ടത്തിലും വീഴ്ച വന്നിട്ടുണ്ട്. പാലത്തിന്‍റെ അറ്റകുറ്റപണിയല്ല, പുനഃസ്ഥാപിക്കൽ ആണ് നടക്കുന്നതെന്നും മേല്‍പ്പാലം സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു.
മേല്‍പ്പാലത്തിലെ സ്ലാബുകളില്‍ വിള്ളല്‍ കണ്ടെത്തിയതും ടാറിളകി റോഡ് തകര്‍ന്നതും പാലത്തെ അപകടാവസ്ഥയിലാക്കിയതോടെയാണ് അറ്റകുറ്റ പണികള്‍ക്കായി മേല്‍പ്പാലം അടച്ചിടേണ്ടി വന്നത്. പാലം പണി പൂർത്തിയായി മൂന്ന് വർഷം തികയുന്നതിന് മുമ്പാണ് അറ്റകുറ്റ പണികൾക്കായി അടക്കാന്‍ തീരുമാനിച്ചത്. 72 കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്.