ETV Bharat / briefs

സ്ലാബുകളില്‍ മാറ്റം, ആദായ നികുതിയില്‍ ആശ്വാസം: പരിധി ഏഴ് ലക്ഷമാക്കി

മൂന്നു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. അഞ്ച് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമാക്കി പരിധി ഉയർത്തിയതിനാല്‍ ഫലത്തില്‍ ഏഴ് ലക്ഷം വാർഷിക വരുമാനമുള്ളവർക്ക് പുതിയ സ്കീം അനുസരിച്ച് നികുതി നല്‍കേണ്ടതില്ല.

Budget 2023 Live  Union Budget 2023  budget session 2023  parliament budget session 2023  nirmala sitharaman budget  union budget of india  new income tax regime  income tax slabs  budget 2023 income tax  കേന്ദ്ര ബജറ്റ് 2023  കേന്ദ്ര ബജറ്റ് ലൈവ്  കേന്ദ്ര ബജറ്റില്‍ പ്രധാന പ്രഖ്യാപനങ്ങള്‍  പുതിയ കേന്ദ്ര ബജറ്റില്‍ എന്ത്  കേന്ദ്ര ബജറ്റിലെ പുതുമകള്‍  നിര്‍മല സീതാരാമന്‍  കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് അവതരണം  കേന്ദ്ര ബജറ്റില്‍ പാവങ്ങള്‍ക്ക് എന്ത്  പുതിയ കേന്ദ്ര ബജറ്റില്‍ ടാക്‌സുകള്‍  നികുതി നിരക്കുകൾ  കേന്ദ്ര ബജറ്റിലെ നികുതി നിരക്കുകൾ  കേന്ദ്ര ബജറ്റില്‍ വിലക്കുറവ് ഏതിനെല്ലാം  ബജറ്റില്‍ നികുതി നിരക്കുകള്‍ എന്തെല്ലാം  ബജറ്റില്‍ വിലകൂടുന്നവ  ബജറ്റില്‍ വില കുറയുന്നവ  ബജറ്റില്‍ ആദായനികുതി പരിഷ്‌കാരങ്ങൾ  ബജറ്റിലെ ആദായനികുതിയിലുള്ള മാറ്റങ്ങള്‍  ബജറ്റിലെ ആദായനികുതി പരിഷ്‌കാരങ്ങൾ
ഏഴ് ലക്ഷം വരെ ആദായ നികുതി ഇളവ്
author img

By

Published : Feb 1, 2023, 12:32 PM IST

Updated : Feb 1, 2023, 4:16 PM IST

ആദായ നികുതി സ്ലാബുകളില്‍ മാറ്റം

ന്യൂഡല്‍ഹി: ബജറ്റില്‍ രാജ്യത്തെ നികുതി ഘടനയിലെ സ്ലാബുകള്‍ പരിഷ്‌കരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടത്തരക്കാരെ പരിഗണിച്ചുകൊണ്ടുള്ള ആദായ നികുതി ഇളവുകളാണെന്ന് അറിയിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പുതിയ നികുതി ഘടനയില്‍ ചേരുന്നവർക്കാണ് ആദായ നികുതി ഇളവ് ലഭിക്കുക.

നിലവില്‍ പുതിയ സ്‌കീമിലുള്ളവർ ഏഴ് ലക്ഷം വരെ നികുതി നല്‍കേണ്ടതില്ല. നിലവില്‍ ഇത് അഞ്ച് ലക്ഷം വരെയായിരുന്നു. എന്നാല്‍ പഴയ സ്‌കീമില്‍ തുടരുന്നവർക്ക് നിലവിലെ സ്ലാബ് തുടരും. അവർക്ക് ഇളവുണ്ടാകില്ല.

പുതിയ സ്കീമിന്‍റെ ഭാഗമായ മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയുണ്ടാകില്ലെന്ന് ധനമന്ത്രി അറിയിച്ചു. അതേസമയം മൂന്ന് ലക്ഷം മുതല്‍ ആറ് ലക്ഷം വരെയുള്ളവര്‍ക്ക് അഞ്ച് ശതമാനമാണ് ആദായ നികുതി. ആറ് മുതല്‍ ഒമ്പത് ലക്ഷം വരെയുള്ളവര്‍ക്ക് 10 ശതമാനവും, ഒമ്പത് മുതല്‍ 12 ലക്ഷം വരെയുള്ളവര്‍ക്ക് 15 ശതമാനവും 12 മുതല്‍ 15 ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവുമാണ് ആദായ നികുതി. 15 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതിയും പരിഷ്‌കരിച്ച ആദായ നികുതിയില്‍ ഉള്‍പ്പെടുന്നു.

നികുതി സ്ലാബുകൾ ആറില്‍ നിന്ന് അഞ്ചാക്കി കുറച്ചാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്. അഞ്ച് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമാക്കി പരിധി ഉയർത്തിയതിനാല്‍ ഫലത്തില്‍ ഏഴ് ലക്ഷം വാർഷിക വരുമാനമുള്ളവർക്ക് പുതിയ സ്കീം അനുസരിച്ച് നികുതി നല്‍കേണ്ടതില്ല.

Last Updated : Feb 1, 2023, 4:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.