ലക്നൗ: സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിനെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്നൗവിലെ സ്വകാര്യ ആശുപത്രിയിലാണ് മുലായം സിംഗ് യാദവിനെ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലായിരുന്ന മുലായം സിങിനെ പ്രത്യേക വിമാനത്തിലാണ് ലക്നൗവിലെത്തിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം വന്നതിനെ തുടര്‍ന്ന് ലക്നൗവിലെ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുലായം സിങ് യാദവിനെ കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇതിന് ശേഷമാണ് ഇദ്ദേഹം ഡല്‍ഹിയിലെത്തിയത്. എന്നാല്‍ ഇന്നലെ രാത്രിയോടെ വീണ്ടും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിതിനെ തുടര്‍ന്ന് ലക്നൗവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മുലായം സിങ് യാദവ് വീണ്ടും ആശുപത്രിയില്‍ - മുലായം സിംഗ് യാദവിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഡല്‍ഹിയിലായിരുന്ന മുലായംസിങിനെ പ്രത്യേക വിമാനത്തിലാണ് ലക്നൗവിലെത്തിച്ചത്
![മുലായം സിങ് യാദവ് വീണ്ടും ആശുപത്രിയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3526859-thumbnail-3x2-mulayam-singh-yadav.jpg?imwidth=3840)
ലക്നൗ: സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിനെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്നൗവിലെ സ്വകാര്യ ആശുപത്രിയിലാണ് മുലായം സിംഗ് യാദവിനെ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലായിരുന്ന മുലായം സിങിനെ പ്രത്യേക വിമാനത്തിലാണ് ലക്നൗവിലെത്തിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം വന്നതിനെ തുടര്‍ന്ന് ലക്നൗവിലെ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുലായം സിങ് യാദവിനെ കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇതിന് ശേഷമാണ് ഇദ്ദേഹം ഡല്‍ഹിയിലെത്തിയത്. എന്നാല്‍ ഇന്നലെ രാത്രിയോടെ വീണ്ടും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിതിനെ തുടര്‍ന്ന് ലക്നൗവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Conclusion:
TAGGED:
മുലായം സിംഗ് യാദവ്