ETV Bharat / briefs

കെട്ടിടത്തിന് തീപിടിച്ച് അമ്മയും മകളും മരിച്ചു - വീടിന് തീപിടിച്ച് അമ്മയും മകളും മരിച്ചു

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് സ്ത്രീകളും അകത്ത് കുടുങ്ങിപ്പോയതാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ

fire
fire
author img

By

Published : Jul 4, 2020, 8:59 PM IST

കൊല്‍ക്കത്ത: കൊൽക്കത്തയിലെ പർണശ്രീ പ്രദേശത്ത് ശനിയാഴ്ച ഉച്ചയോടെ കെട്ടിടത്തിന് തീപിടിച്ച് 68 വയസായ സ്ത്രീയും മകളും മരിച്ചു. ഉച്ചയ്ക്ക് 12.40ഓടെ ദിജെൻ മുഖോപാധ്യായ റോഡിലെ രണ്ട് നില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മറ്റ് മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. രണ്ട് അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് തീയണച്ചത്. വീടിന്‍റെ ഒന്നാം നിലയിലെ മുറിയിലാണ് സോമ മിത്രയുടെയും മകൾ കക്കോലി മിത്രയുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രണ്ട് സ്ത്രീകളും അകത്ത് കുടുങ്ങിപ്പോയതാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.