മലയാളത്തിന്‍റെ എവർഗ്രീൻ താരജോഡികളായ നസീറും ഷീലയും അറുപതുകളിൽ അവിസ്‌മരണീയമാക്കിയ ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്ത’ത്തിന് ചുവടു വച്ച് മോഹന്‍ലാലും മേനകയും. എണ്‍പതുകളിലെ പ്രിയ ജോഡികളുടെ നൃത്തരംഗങ്ങളാണ് സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. നടി ലിസിയുടെ നിര്‍ദ്ദേശപ്രകാരം ബ്രിന്ദയാണ് കൊറിയോഗ്രാഫി ചെയ്‌ത് . ചന്ദ്രകാന്തത്തിന് ചുവടുവെക്കുന്ന വീഡിയോ പരിപാടിയുടെ സംഘാടക സുഹാസിനി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
- " class="align-text-top noRightClick twitterSection" data="
">
1968ലിറങ്ങിയ ‘ഭാര്യമാര്‍ സൂക്ഷിക്കുക’ എന്ന ചിത്രത്തിലെ പ്രണയഗാനത്തിന്‍റെ വരികൾ ശ്രീകുമാരന്‍ തമ്പിയുടെ സംഭാവനയാണ്. യേശുദാസും പി. ലീലയും പാടിയ ഗാനത്തിന് സംഗീതം നൽകിയത് ദക്ഷിണാമൂര്‍ത്തിയായിരുന്നു.
തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുടെ ഒത്തുകൂടൽ നടന്നത്. ക്ലാസ് ഓഫ് 80’സ് എന്ന ഇത്തവണത്തെ റീയൂണിയനിൽ കറുപ്പ് ഗോള്‍ഡന്‍ കളര്‍ കോമ്പോയിലാണ് താരങ്ങൾ എത്തിയത്. എണ്‍പതുകളിൽ നിറഞ്ഞു നിന്ന വെള്ളിത്തിരയിലെ അഭിനേതാക്കളുടെ കൂട്ടായ്‌മയിൽ മോഹന്‍ലാല്‍, ചിരഞ്ജീവി, നാഗാര്‍ജ്ജുന, പ്രഭു, രേവതി, സുഹാസിനി, ലിസി, അംബിക, ജയറാം, ശോഭന, രാധിക ശരത്കുമാര്‍, അമല, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമന്‍, ഖുഷ്ബു, മേനക, സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാന്‍ തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ പങ്കെടുത്തിരുന്നു. പൂച്ചക്കൊരു മൂക്കുത്തി, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഫേവറേറ്റ് ജോഡികളായിരുന്നു മേനകയും മോഹൻലാലും.