ETV Bharat / briefs

യാത്രയ്ക്കിടെ കാണാതായ മകളെ കണ്ടെത്തി; നന്ദിയറിയിച്ച് അച്ഛന്‍റെ ഫേസ്ബുക്ക് പോസ്റ്റ് - മകളെ കണ്ടെത്തി

ഫേസ്ബുക്കിൽ മകളുടെ ചിത്രത്തോടൊപ്പം പങ്ക് വച്ച കുറിപ്പിലൂടെയാണ് ശിവജി സന്തോഷവും നന്ദിയും അറിയിച്ചത്

Sivaji
author img

By

Published : Jun 3, 2019, 10:11 AM IST

കൊച്ചി: കൊച്ചിയിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേ കാണാതായ പതിനേഴുകാരിയായ മകൾ വിഷ്ണുപ്രിയയെ കണ്ടെത്തിയതായി പിതാവ് ശിവജി. ഫേസ്ബുക്കിൽ മകളുടെ ചിത്രത്തോടൊപ്പം പങ്ക് വച്ച കുറിപ്പിലൂടെയാണ് ശിവജി നന്ദിയും സന്തോഷവും അറിയിച്ചത്.

MISSING GIRL FOUND  മകളെ കണ്ടെത്തി  ഫേസ്ബുക്ക് പോസ്റ്റ്
ശിവാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്

"മകളെ കിട്ടി പ്രാർത്ഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദി" എന്നാണ് ശിവാജി ഫെയ്സ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ 31നാണ് വയനാട് കാക്കവയൽ സ്വദേശി ശിവജിയുടെ മകൾ വിഷ്ണുപ്രിയയെ (17) ട്രെയിൻ യാത്രക്കിടെ കാണാതായത്

മകളെ കാണാതായെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ശിവജി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. കാണാതായി ഒരു ദിവസം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെക്കുറിച്ച് ഒരു വിവരവുമില്ലാതായതോടെയാണ് ശിവജി തന്‍റെ മകളെ കാണാനില്ലെന്ന് കാണിച്ച ഫേസ്‍ബുക്കില്‍ കുറിപ്പിട്ടത്. ശിവജി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. മകളെ കാണാനില്ലെന്ന പോസ്റ്റ് കണ്ട് അന്വേഷണം അറിയിച്ച എല്ലാവര്‍ക്കും ശിവാജി നന്ദി അറിയിച്ചു. കൊല്ലം ചടയമംഗലത്തു നിന്ന് റെയിൽവേ പൊലീസാണ് വിഷ്ണുപ്രിയയെ കണ്ടെത്തിയത്.

Intro:Body:

[6/3, 9:14 AM] Asha- Waynad: കൊച്ചിയിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേ കാണാതായ പെൺകുട്ടിയെ കണ്ടെത്തി.

[6/3, 9:15 AM] Asha- Waynad: കൊല്ലം ചടയമംഗലത്തു നിന്ന് റെയിൽവേ പോലീസാണ് കണ്ടെത്തിയത്

[6/3, 9:17 AM] Asha- Waynad: കഴിഞ്ഞ 31നാണ് വയനാട് കാക്കവയൽ സ്വദേശി ശിവജിയുടെ മകൾ വിഷ്ണുപ്രിയയെ (17) ട്രെയിൻ യാത്രക്കിടെ കാണാതായത്

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.