ETV Bharat / briefs

എടപ്പാൾ മേൽപ്പാലത്തിന് അടിയന്തര പ്രധാന്യം: പി.എ. മുഹമ്മദ് റിയാസ് - flyover

മേൽപ്പാല നിർമാണ പ്രവർത്തനങ്ങൾ നേരിൽ കണ്ട് വിലയിരുത്തിയ മന്ത്രി, വകുപ്പിന് കീഴിൽ നിലവിൽ നടന്ന് വരുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതോടൊപ്പം പുതിയ പദ്ധതികൾക്ക് കൂടി തുടക്കമിടാനാണ് ശ്രമിക്കുന്നതെന്നും അറിയിച്ചു

Edappal flyover PA Muhammad Riyaz PA Muhammad Riyaz assessed the construction of the Edappal flyover construction of the Edappal flyover എടപ്പാൾ മേൽപ്പാല നിർമാണം പിഎ മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി Minister of Public Works മലപ്പുറം malappuram flyover മേൽപ്പാലം
Minister P.A. Muhammad Riyaz assessed the construction of the Edappal flyover
author img

By

Published : May 30, 2021, 7:06 PM IST

മലപ്പുറം: എടപ്പാൾ മേൽപ്പാല നിർമാണത്തിന് ഏറ്റവും മുന്തിയ പരിഗണന നൽകി വേഗത്തിൽ പണി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചുമതലയേറ്റടുത്ത ശേഷം എടപ്പാൾ മേൽപ്പാല നിർമാണ പ്രവർത്തനങ്ങൾ നേരിൽ കണ്ട് വിലയിരുത്താനായി എത്തിയതായിരുന്നു മന്ത്രി. ഏറ്റവും പ്രാധാന്യമേറിയ ദേശീയപാതയെന്ന നിലയിലാണ് അടിയന്തരമായി എടപ്പാൾ മേൽപ്പാലത്തിന്‍റെ പ്രവർത്തനങ്ങളെ നോക്കിക്കാണുന്നത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

പാലത്തിന്‍റെ എട്ട് സ്‌പാനുകളിൽ ആറെണ്ണം നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്. ഇതുവരെ 80 ശതമാനത്തോളം ജോലികളാണ് പൂർത്തിയാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. വകുപ്പിന് കീഴിൽ നിലവിൽ നടന്ന് വരുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതോടൊപ്പം പുതിയ പദ്ധതികൾക്ക് കൂടി തുടക്കമിടാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ, എഡിഎം സി. റജിൽ, തിരൂർ ആർഡിഒ കെ.എം. അബ്‌ദുൽ നാസർ, തഹസിൽദാർ ടി.എൻ. വിജയൻ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ പി.പി. മോഹൻദാസ്, പൊതുമരാമത്ത് റോഡുകളും പാലങ്ങളും വിഭാഗം ജനറൽ മാനേജർ ഐസക് വർഗീസ്, മഞ്ചേരിയിലെ റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് അഷ്റഫ് എ.പി.എം, പൊന്നാനിയിലെപൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എഞ്ചിനിയർമാരായ ഗോപൻമുക്കുളത്ത്, ഷിംനാജ്, കിറ്റ്കോ സീനിയർ കൺസൾട്ടന്‍റ് ബൈജു ജോൺ എം, കരാറുകാരായ ഏറനാട് കൺട്രക്ഷൻസ് പ്രതിനിധികൾ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Also Read: കൊവിഡ് പ്രതിരോധത്തില്‍ സഹായവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.