തിരുവനന്തപുരം: രാജ്യത്ത് ഇന്ന് രാഷ്ട്രീയം വഴിമാറി രാഷ്ട്രീയം സമം മതമെന്ന നിലയിലേക്ക് അധപതിച്ചുവെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സ്ത്രീകളെ ഇതിന് ഉപകരണമാക്കി മാറ്റുകയാണ്. വിശ്വാസം എന്നത് സ്നേഹത്തിന്റെ സന്ദേശമാണ് നൽകുന്നത്. എന്നാൽ ഇന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തലത്തിലേക്ക് മാറിയിരിക്കുന്നു. നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി എല്ലാം മതത്തിന്റെയും വിശ്വാസത്തിന്റെയും വിഷയമായി വ്യാഖ്യാനിക്കപ്പെടുന്നു. ഇടതുപക്ഷം ഒരിക്കലും വിശ്വാസത്തിനെതിരായി പ്രവർത്തിച്ചിട്ടില്ല. വിശ്വാസത്തിന്‍റെ പേരിൽ മതത്തെ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് ഇടതുപക്ഷം ശബ്ദം ഉയർത്തിയത്. ഇടതുപക്ഷം ഒരിക്കലും വിശ്വാസത്തിനും വിശ്വാസികൾക്കും എതിരല്ലെന്നും മേഴ്സിക്കുട്ടിയമ്മ അമ്മ പറഞ്ഞു. തിരുവനന്തപുരത്ത് എൻജിഒ യൂണിയൻ സ്ത്രീപദവി വർത്തമാനകാല സാഹചര്യത്തിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാഷ്ട്രീയം സമം മതമെന്ന നിലയിലേക്ക് അധപതിച്ചു; മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ - രാഷ്ട്രീയം
നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി എല്ലാം മതത്തിന്റെയും വിശ്വാസത്തിന്റെയും വിഷയമായി വ്യാഖ്യാനിക്കപ്പെടുന്നു
തിരുവനന്തപുരം: രാജ്യത്ത് ഇന്ന് രാഷ്ട്രീയം വഴിമാറി രാഷ്ട്രീയം സമം മതമെന്ന നിലയിലേക്ക് അധപതിച്ചുവെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സ്ത്രീകളെ ഇതിന് ഉപകരണമാക്കി മാറ്റുകയാണ്. വിശ്വാസം എന്നത് സ്നേഹത്തിന്റെ സന്ദേശമാണ് നൽകുന്നത്. എന്നാൽ ഇന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തലത്തിലേക്ക് മാറിയിരിക്കുന്നു. നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി എല്ലാം മതത്തിന്റെയും വിശ്വാസത്തിന്റെയും വിഷയമായി വ്യാഖ്യാനിക്കപ്പെടുന്നു. ഇടതുപക്ഷം ഒരിക്കലും വിശ്വാസത്തിനെതിരായി പ്രവർത്തിച്ചിട്ടില്ല. വിശ്വാസത്തിന്‍റെ പേരിൽ മതത്തെ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് ഇടതുപക്ഷം ശബ്ദം ഉയർത്തിയത്. ഇടതുപക്ഷം ഒരിക്കലും വിശ്വാസത്തിനും വിശ്വാസികൾക്കും എതിരല്ലെന്നും മേഴ്സിക്കുട്ടിയമ്മ അമ്മ പറഞ്ഞു. തിരുവനന്തപുരത്ത് എൻജിഒ യൂണിയൻ സ്ത്രീപദവി വർത്തമാനകാല സാഹചര്യത്തിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Body:....
Conclusion:.....