ETV Bharat / briefs

മെസിയും റൊണാള്‍ഡോയും ചേര്‍ന്നൊരു ടീം; സ്വപ്‌നം പങ്കുവെച്ച് റിവാള്‍ഡോ

author img

By

Published : Jul 4, 2020, 9:56 PM IST

യുവന്‍റസ് മനസുവെച്ചാല്‍ തന്‍റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന് മുന്‍ ബ്രസീലിയന്‍ മധ്യനിര താരം റിവാള്‍ഡോ പറഞ്ഞുൊ

messi news ronaldo news മെസി വാര്‍ത്ത റൊണാള്‍ഡോ വാര്‍ത്ത
മെസി, റൊണാള്‍ഡോ

റിയോ ഡി ജനീറോ: മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍. സ്വപ്‌നം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ബ്രസീലിയന്‍ മധ്യനിര താരം റിവാള്‍ഡോ. മെസി സ്‌നിഷ് ലാലിഗയിലെ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയുമായി കരാര്‍ പുതുക്കാന്‍ തയ്യാറാകുന്നില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റിവാള്‍ഡോ പുതിയ പ്രതീക്ഷകളുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കാല്‍പന്ത് കളിയെ ഭരിച്ച രണ്ട് താരങ്ങള്‍ ഒരു ടീമില്‍. ഇറ്റാലിയന്‍ സീരി എയിലെ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസ് മനസുവെച്ചാല്‍ അത് നടക്കുമെന്നും റിവാള്‍ഡോ അഭിപ്രായപ്പെട്ടു.

ചില അനുമാനങ്ങളാകാം, മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യുവന്‍റസില്‍ ഒരുമിച്ച് കളിക്കുന്നതിനെ കുറിച്ച് ചില ഏജന്‍റുമാര്‍ ഇപ്പോഴെ സ്വപ്നം കണ്ടു തുടങ്ങിയിരിക്കാമെന്ന് റിവാള്‍ഡോ പറഞ്ഞു. ലോക ഫുട്ബോളില്‍ തന്നെ അതൊരു വലിയ സംഭവമാകും. മെസിയെ ടീമില്‍ എത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത മാര്‍ക്കറ്റിങ്ങിലൂടെ യുവന്‍റസിന് മറികടക്കാനാകും. ഇത് സാധ്യമാക്കാനായി യുവന്‍റസിന്‍റെ സ്പോണ്‍സര്‍മാര്‍ ശ്രമിക്കാതിരിക്കില്ല. മെസിക്ക് ഇതും ഒരു സാധ്യതയാണെന്നും റിവാള്‍ഡോ പറഞ്ഞു.

അടുത്തിടെയാണ് മെസി തന്‍റെ കരിയറിലെ 700-ാം ഗോള്‍ തികച്ചത്. അതിന് 14 മാസം മുമ്പ് ബാഴ്‌സലോണക്കായി 600 ഗോളും മെസി തന്‍റെ മാജിക്കിലൂടെ അക്കൗണ്ടില്‍ ചേര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷം യൂറോപ്പ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുക്രെയ്‌ന് എതിരായ മത്സരത്തിലെ 72-ാം മിനിട്ടില്‍ ഗോള്‍ നേടി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 700 ഗോളെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ലോക ഫുട്ബോളില്‍ ഇതിനകം മെസിയും റൊണാള്‍ഡോയും അടക്കം ഏഴ് താരങ്ങള്‍ മാത്രമാണ് 700 ഗോളുകള്‍ കരിയറില്‍ തികച്ചിട്ടുള്ളൂ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇരുവരും കാല്‍പന്ത് കളിയിലെ റെക്കോഡുകള്‍ തകര്‍ക്കുന്ന കാര്യത്തില്‍ മത്സരിക്കുകയാണ്. ആരാണ് മികച്ച ഫുട്ബോളര്‍ എന്ന വിഷയത്തില്‍ ആരാധകര്‍ക്കിടയിലും നിരീക്ഷകര്‍ക്കിടയിലും വലിയ തര്‍ക്കം തന്നെ നിലനില്‍ക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.