തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരം മേയർ വികെ പ്രശാന്ത് നഗരസഭയിൽ എത്തിയത് സൈക്കിളിൽ. പരിസ്ഥിതി ദിന സന്ദേശം ആയ " ബീറ്റ് എയർ പൊല്യൂഷൻ " ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
മെട്രോ നഗരങ്ങളിലെ വായു മലിനീകരണ തോത് തിരുവനന്തപുരം നഗരത്തിൽ ഇപ്പോൾ ഇല്ലെങ്കിലും അതിനുള്ള സാധ്യത കൂടുതലാണ്. ഇത് മുൻകൂട്ടി കണ്ടുളള ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു പരിസ്ഥിതി ദിനത്തിലെ മേയറുടെ സൈക്കിൾ സവാരി.
സൈക്ലിംഗ് തുടർന്നും പ്രോത്സാഹിപ്പിക്കും. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച തുടർ പ്രചരണമാണ് നഗരസഭ ആസൂത്രണം ചെയ്യുന്നതെന്നും മേയർ പറഞ്ഞു.