ഇംഫല്‍: മണിപ്പൂരില്‍ പുതുതായി 86 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1056 ആയി. ഇപ്പോള്‍ 702 പേരാണ് ചികിത്സയിലുള്ളത്. 354 പേര്‍ രോഗവിമുക്തരായി.
ടമെങ്ലോങില്‍ 55 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഉഖ്റുള്‍ 12, കാക്കിംങ് 4, ഇംഫല്‍ വെസ്റ്റ് 3, ബിഷ്ണുപൂര്‍, ചുരചന്ദ്പൂര്‍,കാംജോഗ്, സേനപതി, തൗബാല്‍ എന്നിവിടങ്ങളില്‍ 2, ഇംഫല്‍ ഈസ്റ്റ്, കാങ്പോക്പി 1 എന്നിങ്ങനെയാണ് കൊവിഡ് പുതുതായി സ്ഥിരീകരിച്ചവരുടെ എണ്ണം.
ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16922 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 473105 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 418 മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ മരണസംഖ്യ 14894 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തൊട്ടാകെ 186514 പേരാണ് ചികിത്സയിലുള്ളത്.