ETV Bharat / briefs

ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്ത് മലയാളി താരം ശ്രീശാന്ത് - ശ്രീശാന്ത് വാര്‍ത്ത

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണി, സുരേഷ് റെയ്‌ന എന്നവര്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ ഇന്ത്യന്‍ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്

sreesanth news indian eleven news ശ്രീശാന്ത് വാര്‍ത്ത ഇന്ത്യന്‍ ഇലവന്‍ വാര്‍ത്ത
ശ്രീശാന്ത്
author img

By

Published : Jul 8, 2020, 7:45 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്ത് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. വാതുവെപ്പുമായി ബന്ധപ്പെട്ട വിലക്ക് സെപ്റ്റംബറില്‍ അവസാനിക്കുന്ന മുറക്ക് ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി കളിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ശ്രീശാന്ത് സ്വപ്‌ന ഇലവനെ തെരഞ്ഞെടുത്തത്. രഞ്ജി ട്രോഫിക്കുള്ള കേരള ടീമിലാണ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എല്ലാ ഫോര്‍മാറ്റിനുമായി ഒരു ടീമിനെയാണ് ശ്രീശാന്ത് തന്‍റെ സ്വപന ഇലവനായി തെരഞ്ഞെടുത്തത്. ടീമില്‍ രണ്ട് നായകന്‍മാരുണ്ടാകും. എകദിന ടെസ്റ്റ് ടീമുകളെ വിരാട് കോലി നയിക്കുമ്പോള്‍ ടി20യില്‍ കോലിയെ മറികടന്ന് ഹിറ്റ്മാന്‍ രോഹിത് ശര്‍മ ക്യാപ്റ്റനാകും.

വിലക്കവസാനിക്കുന്നു; ശ്രീശാന്ത് ഇനി കളിക്കളത്തിലേക്ക്

https://www.etvbharat.com/malayalam/kerala/sports/cricket/cricket-top-news/the-ban-expires-sreesanth-to-take-to-the-field/kerala20200618153023832

രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണര്‍മാരാകുമ്പോള്‍ കോലി മൂന്നാമനായി ഇറങ്ങും. ഏറെ കാലമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടാത്ത സുരേഷ് റെയ്നക്കും ശ്രീശാന്തിന്‍റെ ടീമില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്. ബാറ്റിങ്ങ് ഓര്‍ഡറില്‍ നാലാമനായി ഇറങ്ങുക റെയ്‌നയാണ്. അഞ്ചാമനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ കെഎല്‍ രാഹുലും ആറാമനായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയും. ബാറ്റിങ് ഓര്‍ഡറില്‍ ഏഴാം സ്ഥാനത്ത് ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയാണ്. എട്ടാം സ്ഥാനത്ത് ലോകത്തെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ രവീന്ദ്ര ജഡേജയും. ജസ്പ്രീത് ബുമ്രയും ശ്രീശാന്തുമാണ് ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍.

രാജ്യത്തിന് വേണ്ടി ഇനിയും കളിക്കാന്‍ ആഗ്രഹം: ശ്രീശാന്ത്

https://www.etvbharat.com/malayalam/kerala/sports/cricket/cricket-top-news/sreesanth-wants-to-play-for-the-nation-agian/kerala20200620223321127

വിലക്ക് അവസാനിക്കുന്ന സാഹചര്യത്തില്‍ അടുത്തിടെ ശ്രീശാന്ത് രാജ്യത്തിന് വേണ്ടിയും 2021ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഐപിഎല്ലിലെ കോഴ വിവാദത്തെ തുടര്‍ന്ന് 2013ലാണ് ശ്രീശാന്ത് ആജീവനാന്ത വിലക്ക് നേരിട്ടത്. പിന്നീട് നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ അദ്ദേഹമിത് ഏഴ് വര്‍ഷമാക്കി കുറച്ചു. ഈ വിലക്കാണ് സെപ്റ്റംബറില്‍ അവസാനിക്കാന്‍ പോകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.