ETV Bharat / briefs

വീട്ടമ്മയുടെ മരണം: വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ്

അന്വേഷണത്തിൽ ഒരു സ്ത്രീയാണ് കുഞ്ഞുലക്ഷ്മിയുടെ ആഭരണങ്ങം വിറ്റതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതാണ് അന്വേഷണം ശാന്തകുമാരിയിലെത്തിച്ചത്.

മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി
author img

By

Published : May 3, 2019, 3:11 PM IST

Updated : May 3, 2019, 5:45 PM IST

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ്. പാലക്കാട് ചെമ്പ്ര സ്വദേശി ശാന്തകുമാരിക്കാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. 2013 മാർച്ച് നാലിനാണ് വളാഞ്ചേരി സ്വദേശി കുഞ്ഞുലക്ഷ്മിയെ ശാന്തകുമാരി കൊലപ്പെടുത്തിയത്. കുഞ്ഞുലക്ഷ്‌മിയുടെ മകന്‍റെ വീട്ടിലെ വേലക്കാരിയായ ശാന്തകുമാരി ഭർത്താവിന്‍റെ ചികിത്സക്കുള്ള പണം കണ്ടെത്താനാണ് കൊല നടത്തിയതെന്നും ചെവിമുറിച്ചാണ് കമ്മൽ കവർന്നതെന്നും മൊഴിയിൽ പറയുന്നു.

വീട്ടമ്മയുടെ മരണം: വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ്

തോർത്ത് വിരിച്ച് നിലത്തുകിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞു ലക്ഷ്മിയെ വെട്ടുകത്തികൊണ്ട് കഴുത്തിൽ വെട്ടിയ ശാന്തകുമാരി മരണം ഉറപ്പിക്കാനായി കഴുത്തിൽ തോർത്തിട്ട് മുറുക്കുകയും ചെയ്യുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി പരിസരത്ത് മുളകുപൊടി വിതറുകയും ചെയ്തിരുന്നു. വളാഞ്ചേരിയിലെ ആഭരണക്കടയിലാണ് ശാന്തകുമാരി സ്വർണം വിറ്റത്. അന്വേഷണത്തിൽ ഒരു സ്ത്രീയാണ് കുഞ്ഞു ലക്ഷ്മിയുടെ ആഭരണങ്ങള്‍ വിറ്റതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതാണ് അന്വേഷണം ശാന്തകുമാരിയിലെത്തിച്ചത്. കൊലപാതകം, കവർച്ച, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ശാന്തകുമാരിക്കെതിരെയുള്ള എടുത്തിരിക്കുന്നത്.

Intro:Body:

മലപ്പുറം വളാഞ്ചേരിയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ്. പാലക്കാട് ചെമ്പ്ര സ്വദേശി ശാന്തകുമാരിയെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2013 മാർച്ച് നാലിനാണ് വളാഞ്ചേരി സ്വദേശി കുഞ്ഞുലക്ഷ്മിയെ ശാന്തകുമാരി കൊലപ്പെടുത്തിയത്

കുഞ്ഞുലക്ഷ്‌മിയുടെ മകന്‍റെ വീട്ടിലെ വേലക്കാരിയായ ശാന്തകുമാരി, ഭർത്താവിന്‍റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാണ് കൊല നടത്തിയത്. തോർത്ത് വിരിച്ച് നിലത്തുകിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞുലക്ഷ്മിയെ വെട്ടുകത്തികൊണ്ട് കഴുത്തിൽ വെട്ടിയ ശാന്തകുമാരി മരണം ഉറപ്പിക്കാനായി കഴുത്തിൽ തോർത്തിട്ട് മുറുക്കുകയും ചെയ്യുകയായിരുന്നു. ചെവിമുറിച്ചാണ് ആഭരണങ്ങൾ കവർന്നത്. തെളിവ് നശിപ്പിക്കാനായി പരിസരത്ത് മുളകുപൊടി വിതറുകയും ചെയ്തു. 

വളാഞ്ചേരിയിലെ ആഭരണക്കടയിലാണ് ശാന്തകുമാരി സ്വർണം വിറ്റത്. സ്ത്രീയാണ് സ്വർണം വിറ്റതെന്ന കടയുടമയുടെ മൊഴിയാണ് അന്വേഷണം ശാന്തകുമാരിയിലെത്തിച്ചത്. കൊലപാതകം, കവർച്ച, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ശാന്തകുമാരിക്കെതിരെ തെളിയിക്കപ്പെട്ടത്

Conclusion:
Last Updated : May 3, 2019, 5:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.